ഐഎവൈ പദ്ധതിയില്‍ ഭവന നിര്‍മ്മാണത്തിന് വായ്പ ലഭ്യമാക്കാവുന്നതാണ്. ഇതിന്റെ മുതലും പലിശയും സര്‍ക്കാര്‍ തന്നെ തിരിച്ചടക്കുന്നതാണ്. അധിക വിഹിതമായി അനുവദിച്ച പത്തു ശതമാനം തുകയുടെ പദ്ധതികള്‍ മാര്‍ച്ച് 31നകം തന്നെ നടപ്പിലാക്കണമെന്നും യോഗം നിര്‍ദ്ദേശം നല്കി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതി പുരോഗതി യോഗം അവലോകനം ചെയ്തു. ഗ്രാമപഞ്ചായത്തുകള്‍ 39 ശതമാനവും,ബ്ലോക്ക് പഞ്ചായത്തുകള്‍ 33 ശതമാനവും മുനിസിപ്പാലിറ്റികള്‍ 16 ശതമാനവും ജില്ലാ പഞ്ചായത്ത് 39 ശതമാനവും പദ്ധതി തുക ചെലവഴിച്ചതായി യോഗം വിലയിരുത്തി. അറുപത് ശതമാനം തുക ചെലവഴിച്ച ഉദുമ ഗ്രാമപഞ്ചായത്താണ് ഏറ്റവും മുന്നില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് 54 ശതമാനവും മടിക്കൈ 52 ശതമാനവും പുത്തിഗെ 51 ശതമാനവും തുക ചെലവഴിച്ചു.
കാസര്‍കോട് മുനിസിപ്പാലിറ്റി 50 ശതമാനം തുകയും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് 77 ശതമാനം തുകയും ചെലവഴിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇനി ബാക്കിയുളള ദിവസങ്ങളില്‍ മുഴുവന്‍ തുകയും വികസന പദ്ധതികള്‍ക്ക് ചെലവഴിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ശ്രമിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. ഇതിനു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി പ്രവര്‍ത്തിക്കണം.
യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ കെ.എസ്.കുര്യാക്കോസ്,പി.ജനാര്ദ്ദനന്,പി.കുഞ്ഞിരാമന്,പാദൂര്‍ കുഞ്ഞാമു, എ.അബ്ദുള്‍ റഹിമാന്‍,എം.തിമ്മയ്യ,കെ.സുജാത,സി.ശ്യാമള,എ.ജാസ്മിന്,കെ.മുഹമ്മദ്കുഞ്ഞി, രാജു കട്ടക്കയം,എഡിഎം.എച്ച്.ദിനേശന്,ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജി.ശങ്കരനാരായണന് വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികള്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment