Latest News

പോരാട്ടങ്ങളും സമരങ്ങളും ധാര്‍മികതയില്‍ അധിഷ്ഠിതമായിരിക്കണം: രമേശ് ചെ­ന്നിത്തല


കോഴിക്കോട്: എസ്.എസ്.എഫ്. സംസ്ഥാന നേതാക്കള്‍ക്ക് നഗരത്തില്‍ സ്വീകരണം നല്‍കി. കെ.പി.സി.സി. നപ്രസിഡന്റ്‌­രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.സാമൂഹിക തിന്മകള്‍ക്കെതിരായ യുവതലമുറയുടെ പോരാട്ടങ്ങളും സമരങ്ങളും ധാര്‍മികതയില്‍ അധിഷ്ഠിതമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അക്രമങ്ങള്‍ നിറഞ്ഞ, രക്തരൂഷിതമായ സമരങ്ങളല്ല ഇന്ന് രാജ്യത്തിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ ഏത് തിന്മകള്‍ക്കെതിരെയും ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നത് യുവതലമുറയാണ്. ഇതിന് അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ വ്യത്യസ്തമായിരിക്കും.എന്നാല്‍ നേരും ധര്‍മവും കൈവിടാതെ പ്രതികരിക്കാന്‍ കഴിയുന്ന യുവതലമുറയെ വളര്‍ത്തിക്കൊണ്ടുവരാനാണ് യുവജന സംഘടനകള്‍ ശ്രമിക്കേണ്ടത്. സമാധാനമാണ് ലോകത്ത് എല്ലാ മതങ്ങളും പറയുന്നത്. തീവ്രവാദത്തെയും വിധ്വംസക പ്രവര്‍ത്തനത്തെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല. ഇത്തരം തെറ്റായ പ്രവണതകളില്‍ നിന്ന് യുവാക്കളെ പിന്തിരിപ്പിക്കാന്‍ മത­ ധാര്‍മിക ബോധം കാത്തുസൂക്ഷിക്കുന്ന യുവജന സംഘടനകള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി ചുമതലയേറ്റ എസ്.എസ്.എഫ്. സംസ്ഥാന ഭാരവാഹികള്‍ക്ക് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി. വി. ചന്ദ്രന്‍ ഉപഹാരം നല്‍കി. ടി.കെ. അബ്ദുര്‍റഹ്മാന്‍ ബാഖവി അധ്യക്ഷത വഹിച്ചു.
എസ്.എസ്.എഫ്. ദേശീയ സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ആമുഖ പ്രഭാഷണം നടത്തി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി. സിദ്ദീഖ്, അഡ്വ. ത്രിവിക്രമന്‍ തമ്പി, അഡ്വ. പി.എം. നിയാസ്, എന്‍. സുബ്രഹ്മണ്യന്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, റഹ്മത്തുല്ല സഖാഫി എന്നിവര്‍ പ്രസംഗിച്ചു.
ജലീല്‍ സഖാഫി കടലുണ്ടി, കെ അബ്ദുല്‍ കലാം എന്നിവര്‍ മറുപടി പ്രസംഗം നടത്തി. മുഹമ്മദലി കിനാലൂര്‍ സ്വാഗതവും കെ. നാസര്‍ ചെറുവാടി നന്ദിയും പ­റഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.