ഇഷ്ടികയുമായി വന്ന ലോറി റോഡിലെ കുഴിയില്‍പെട്ട് നിയന്ത്രണം വിടുകയായിരുന്നു. റോഡരികിലെ ചേരിയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. പന്ത്രണ്‌ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് മാസം മുതല്‍ 10 വയസ് വരെ പ്രായമുള്ള കുട്ടികളാണ് ദുരന്തത്തിന് ഇരയായത്. കുട്ടികള്‍ പലരും ട്രക്കിന് അടിയില്‍പെട്ട നിലയിലായിരുന്നു. ട്രക്ക് ഡ്രൈവറും ക്ലീനറും പരിക്കേറ്റ് ചികിത്സയിലാണ്. അതേസമയം രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ആരോപിച്ച് നാട്ടുകാര്‍ സ്ഥലത്ത് പ്രതിഷേധം നടത്തി. സംഭവസ്ഥലത്തെത്തിയ ജില്ലാ അധികാരികളെ ഇവര്‍ തടയുകയും ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment