Latest News

അടൂര്‍ഭാസി ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: അടൂര്‍ഭാസി ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ അവതാരകനുള്ള പുരസ്‌കാരത്തിനു ചലചിത്രതാരം സുരേഷ് ഗോപി അര്‍ഹനായി. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കോടീശ്വരന്‍ എന്ന പരിപാടിയിലെ അവതരണത്തിനാണ് അവാര്‍ഡ്. മികച്ച സീരിയല്‍ നടനായി അനീഷ് രവി (കാര്യം നിസാരം), മികച്ച നടിയായി രേഖ (ആയിരത്തിലൊരുവളും) തെരഞ്ഞെടുക്കപ്പെട്ടു. മഴവില്‍ മനോരമ സംപ്രേഷണം ചെയ്യുന്ന ആയിരത്തിലൊരുവള്‍ മികച്ച സീരിയലായും മികച്ച ഡോക്യുമെന്ററിയായി ജീവന്‍ ടിവി സംപ്രേഷണം ചെയ്ത കാഴചവട്ടവും തെരഞ്ഞെടുത്തു.

അടൂര്‍ഭാസി രത്‌നപുരസ്‌കാരത്തിനു മലയാള മനോരമ തിരുവനന്തപുരം ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം, മാതൃഭൂമി ഫോട്ടോ എഡിറ്റര്‍ രാജന്‍ പൊതുവാള്‍, സൂര്യടിവി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാര്‍, കൈരളി ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ ശരത്ചന്ദ്രന്‍, അമൃതാ ടിവി റീജണല്‍ ഹെഡ് ദീപക് ധര്‍മടം എന്നിവര്‍ അര്‍ഹരായി.

ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അടുത്തമാസം പത്തിനു വിജെടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.സി. ജോസഫ് അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നു ജൂറി ചെയര്‍മാന്‍ ബി.ഹരികുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അടൂര്‍ ഭാസി കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ ഡോ.ജി.എസ്. പ്രദീപ്, ന്യൂസിലന്‍ഡ് റോയല്‍ ജെല്ലി മാനേജിംഗ് ഡയറക്ടര്‍ രഘു, ജനറല്‍ സെക്രട്ടറി ആര്‍.എസ് പ്രദീപ്, പ്രസിഡന്റ് എസ്.ആര്‍ രാഗേഷ്, വി. ഗിരീഷ്‌കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ടിവി അവാര്‍ഡുകള്‍
മികച്ച സീരിയല്‍ ആയിരത്തില്‍ ഒരുവള്‍ (മഴവില്‍ മനോരമ), മികച്ച സംവിധാനം ഉണ്ണിചെറിയാന്‍, മികച്ച ടെലിഫിലിം നടി സോനാ നായര്‍ (അനാവൃതയായ കാപാലിക), മികച്ച പുതുമുഖ നടന്‍ തമ്പാനൂര്‍ ഷരീഫ്( ഡീസന്റ് ഫാമിലി) മികച്ച ഡോക്യുമെന്ററി കാഴ്ചവട്ടം (ജീവന്‍ ടിവി), പ്രത്യേക ജൂറി പരാമര്‍ശം പ്രീതി പണിക്കര്‍ (അനാവൃതയായ കാപാലിക). മികച്ച ചലച്ചിത്രാധിഷ്ഠിത രചന എം.എസ്. അശോകന്‍ (ഫ്‌ളാഷ് ബാക്ക് എന്റെയും സിനിമയുടെയും), മികച്ച ടെലിവിഷന്‍ ഷോ ഗന്ധര്‍വസംഗീതം( കൈരളി ടിവി) മികച്ച ന്യൂസ് റീഡര്‍ ഷാനി പ്രഭാകര്‍ (മനോരമ ന്യൂസ്), മികച്ച അവതാരകന്‍ ഹരീന്ദ്രനാഥ് (സിനിചിത്രത്താഴ്), മികച്ച ന്യൂസ് കാമറാമാന്‍ സോളമന്‍ റാഫേല്‍ (ഏഷ്യാനെറ്റ് ന്യൂസ്), മികച്ച ടെലിഫിലിം സംവിധായകന്‍ അജിത് മുട്ടത്തറ (സൈലന്റ് റെയിന്‍), മികച്ച തിരക്കഥാകൃത്ത് (ആയിരത്തില്‍ ഒരുവള്‍), മികച്ച കാര്‍ഷിക പരിപാടി ഭൂമി മലയാളം (സൂര്യ), മികച്ച ജനപക്ഷ പരിപാടി മേയറോട് ചോദിക്കാം (ടിസിഎന്‍ ചാനല്‍) മികച്ച സഹനടി പ്രജുഷ (സ്‌നേഹക്കൂട്). മികച്ച ഹാസ്യപരമ്പര മുകേഷ് കഥകള്‍ (കൈരളി ടിവി), മികച്ച ചലച്ചിത്രാധിഷ്ഠിത പരിപാടി ട്വിന്‍സ്( എസിവി), മികച്ച എഡിറ്റര്‍ മിഥുന്‍ ഘോഷ് ( ഏഷ്യാനെറ്റ്), മികച്ച കാമറാമാന്‍ എല്‍.എസ്.ശിവന്‍ (സൂര്യാ ടിവി).


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.