ദ് വീക്ക്, സിഎന്‍എന്‍ ഐബിഎന്നുമായി സഹകരിച്ചു നടത്തിയ സര്‍വെയിലാണ് വോട്ടര്‍മാരുടെ മനോഗതി തെളിഞ്ഞത്.
ആകെയുള്ള 224 സീറ്റുകളില്‍ കോണ്‍ഗ്രസ് 117 മുതല്‍ 129 സീറ്റ് വരെ നേടുമെന്നാണ് ദ് വീക്ക്, സിഎന്‍എന്‍ ഐബിഎന്‍ പ്രീ പോള്‍ സര്‍വെഫലം പറയുന്നത്.
ആകെയുള്ള 224 സീറ്റുകളില്‍ കോണ്‍ഗ്രസ് 117 മുതല്‍ 129 സീറ്റ് വരെ നേടുമെന്നാണ് ദ് വീക്ക്, സിഎന്‍എന്‍ ഐബിഎന്‍ പ്രീ പോള്‍ സര്‍വെഫലം പറയുന്നത്.
ഭരണത്തിലിരിക്കുന്ന ബിജെപിക്ക് 39 മുതല്‍ 49 സീറ്റ് വരെ മാത്രമാണ് ലഭിക്കുക. ജനതാദള്‍ 34 മുതല്‍ 44വരെയും സീറ്റ് നേടും. നേടുന്ന വോട്ടുകളുടെ കണക്കിലും മാറ്റങ്ങളുണ്ട്. കോണ്‍ഗ്രസ് 37 ശതമാനം വോട്ടുനേടുമെന്നാണ് സര്‍വെ പറയുന്നത്. അത്തരത്തില്‍ കോണ്‍ഗ്രസും ജനതാദളും നില മെച്ചപ്പെടുത്തുമ്പോള്‍ വോട്ടുപങ്കാളിത്തത്തില്‍ ബിജെപിക്ക് 11 ശതമാനത്തിന്റെ കുറവുണ്ടാകും ഈ തിരഞ്ഞെടുപ്പില്‍.
കിഴക്കന്‍, വടക്കന്‍, മധ്യമേഖലകളിലും ബാംഗ്ലൂരിലും കോണ്‍ഗ്രസിന് മുന്‍തൂക്കം. തീരമേഖലയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ മല്‍സരം കാണാം. ദക്ഷിണ മേഖയില്‍ കോണ്‍ഗ്രസും ജനതാദളും തമ്മിലാണ് മല്‍സരം.
എല്ലാ മത, സാമൂഹിക വിഭാഗങ്ങളിലും ബിജെപിക്ക് തിരിച്ചടിയാണ് സര്‍വെയില്‍ കാണുന്നത്. കാരണം, ബിജെപിയെ വീണ്ടും അധികാരത്തിലേറ്റരുതെന്ന് 57% വോട്ടര്‍മാരും അഭിപ്രായപ്പെട്ടു. കാരണം, ബിജെപി സര്‍ക്കാര്‍, കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെക്കാള്‍ മോശമെന്നാണ് ഭൂരിഭാഗം വോട്ടര്‍മാരും സര്‍വെയില്‍ പറയുന്നത്. എന്നാല്‍ ബിജെപി എംഎല്‍എമാരുടെ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരിനെക്കാള്‍ മികച്ചതെന്നും വോട്ടര്‍മാര്‍ പറയുന്നു.
ജനതാദളിലെ കുമാരസ്വാമി മികച്ച മുഖ്യമന്ത്രിയെന്ന് ദ് വീക് സിഎന്‍എന്‍ ഐബിന്‍ പ്രീപോള്‍ സര്‍വെ പറയുമ്പോള്‍ യെഡിയൂരപ്പയുടെ ഭരണത്തിലും വോട്ടര്‍മാര്‍ തൃപ്തി രേഖപ്പെടുത്തുന്നു.
ജനതാദളിലെ കുമാരസ്വാമി മികച്ച മുഖ്യമന്ത്രിയെന്ന് ദ് വീക് സിഎന്‍എന്‍ ഐബിന്‍ പ്രീപോള്‍ സര്‍വെ പറയുമ്പോള്‍ യെഡിയൂരപ്പയുടെ ഭരണത്തിലും വോട്ടര്‍മാര്‍ തൃപ്തി രേഖപ്പെടുത്തുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment