പഴയങ്ങാടി: ഏറെ കോലാഹലങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിമരുന്നിട്ട സുല്‍ത്താന്‍തോട്- കോഴിബസാര്‍ പാലം മന്ത്രിക്കുമുമ്പേ പോത്തിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച് പ്രതിഷേധം.
വെള്ളിയാഴ്ച രാവിലെ സ്ഥലം എം.എല്‍.എ. ടി.വി.രാജേഷിന്റെ അധ്യക്ഷതയില്‍ പൊതുമരാമത്ത് മന്ത്രി പാലം ഉദ്ഘാടനം ചെയ്യേണ്ടതാണ്. എന്നാല്‍ തലേദിവസം രണ്ടു പോത്തുകളുമായി ഒരുവിഭാഗം നാട്ടുകാര്‍ പ്രതിഷേധ സൂചകമായി ഉദ്ഘാടനം നടത്തുകയാണുണ്ടായത്.
പാലം നിര്‍മാണം പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. വ്യാഴാഴ്ച വൈകിട്ട് ആറോടെ മൊട്ടാമ്പ്രത്തുനിന്ന് വാദ്യമേളത്തിന്റെ അകമ്പടിയോടെ കോഴിബസാര്‍ പാലത്തിലൂടെ പോത്തുമായെത്തി. പാലത്തിനു കുറുകെ കെട്ടിയ റിബണ്‍ ഒരു പോത്ത് കടിച്ചെടുത്താണ് ഉദ്ഘാടനം ചെയ്തതായി ഇവര്‍ പ്രഖ്യാപിച്ചത്. മറ്റേ പോത്തിനെ അധ്യക്ഷനുമാക്കി.
2009 സപ്തംബറിലാണ് ശോച്യാവസ്ഥയിലായ പാലം പൊളിച്ചത്. 2010 മാര്‍ച്ചില്‍ പണി പൂര്‍ത്തിയാക്കുമെന്നാണ് പാലം പൊളിക്കുമ്പോള്‍ പറഞ്ഞിരുന്നത്. മൂന്നരവര്‍ഷക്കാലം നാട്ടുകാരുടെ ക്ഷമ പരിശോധിക്കുംവിധം സര്‍ക്കാരുകള്‍ നിര്‍മാണത്തില്‍ അലംഭാവം കാണിച്ചുവെന്നാണ് പ്രതിഷേധക്കാരുടെ പരാതി. പുതുമയുള്ള കാഴ്ച കാണാന്‍ നൂറുകണക്കിനാളുകള്‍ എത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment