Latest News

മണപ്പുറം ഫിനാന്‍സ്:പണയ വസ്തു തിരിച്ചെടുക്കാനാവാതെ ഇടപാടുകാര്‍ നട്ടം തിരിയുന്നു

കാഞ്ഞങ്ങാട്: മണപ്പുറം സ്ഥാപനത്തിലെ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനം നിലച്ചതുമൂലം സ്വര്‍ണ്ണം ഈട് നല്‍കി വായ്പയെടുത്ത ഇടപാടുകാര്‍ വായ്പാകാലാവധി കഴിഞ്ഞിട്ടും പണയവസ്തു തിരിച്ചെടുക്കാന്‍ കഴിയാതെ നട്ടം തിരിയുന്നു.

സ്വര്‍ണ്ണം ഈടായി നല്‍കിയവരും സ്വര്‍ണ്ണം ഡെപ്പോസിറ്റായി നല്‍കിയവരുമാണ് തിരിച്ചെടുക്കാ ന്‍ വഴികാണാതെ പ്രയാസപ്പെടുന്നത്. പണിമുടക്കിന് മുമ്പ് തന്നെ പണയവസ്തുവിന്റെ തീയ്യതി അവസാനിച്ചതിനെ തുടര്‍ന്ന് പണയ വസ്തു തിരിച്ചെടുക്കുന്നതിനും പലിശ അടച്ച് പുതുക്കുന്നതിനുമായി കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ ശാഖകളില്‍ എത്തിയ ഇടപാടുകാര്‍ക്ക് സ്ഥാപനം അടച്ചുപൂട്ടിയതിന്റെ പേരില്‍ തിരിച്ചുപോകേണ്ട അവസ്ഥയാണുള്ളത്.

ഇടപാടുകാരനെ നെട്ടോട്ടമോടിക്കുന്ന ഈ സമീപനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്. 18 ദിവസമായി മണപ്പുറം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താറുമാറായി കിടക്കുകയാണ്. സമരം ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. എഐടിയുസി സംസ്ഥാന നേതൃത്വം തന്നെ പ്രശ്‌നം ഏറ്റെടുത്തിരുന്നു. മണപ്പുറം മാനേജ്‌മെ ന്റുമായി നിരവധി തവണ ചര്‍ച്ച നടന്നിട്ടും സമരം തീരാനുള്ള സാധ്യത തെളിഞ്ഞിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.