Latest News

ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരിച്ചു

കാഞ്ഞങ്ങാട് : കുടലിറക്ക ശസ്ത്രക്രിയക്ക് ശേഷം ശുശ്രൂഷയിലായിരുന്ന രോഗി ആശുപത്രിയില്‍ മരണപ്പെട്ടു.
പരപ്പ പടഌത്തെ ചിറ്റയി ല്‍ വീട്ടില്‍ ഹസനാണ് (58) ബുധനാഴ്ച രാവിലെ 11 മണിയോടെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ മരണപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതര മണിയോടെ ഹസ്സനെ ആശുപത്രിയില്‍ കുടലിറക്ക ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. വൈകുന്നേരത്തോടെ ഇയാളെ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു. ബുധനാഴ്ച രാവിലെ ഹസ്സന് പൊടുന്നനെ നെഞ്ചുേവദന അനുഭവപ്പെട്ടു. അസ്വസ്ഥത പ്രകടിപ്പിച്ച രോഗിയെ ആശുപത്രി ജീവനക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. നെഞ്ചുവേദന അനുഭവപ്പെട്ട ഹസ്സന് കൃത്യസമയത്ത് ആശുപത്രിയില്‍ നിന്ന് ചികിത്സ ലഭിച്ചില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. തല്‍സമയം ഡോക്ടര്‍ മറ്റൊരു രോഗിയുടെ ശസ്ത്രക്രിയക്ക് വേണ്ടി ഓപ്പറേഷന്‍ തിയേറ്ററിലായിരുന്നുവത്രെ. ഹസ്സന് ഈ സമയം വേണ്ടത്ര പരിചരണമോ ശുശ്രൂഷയോ ഉറപ്പ് വരുത്താന്‍ ആശുപത്രി ജീവനക്കാര്‍ ശ്രമിച്ചില്ലത്രെ. ഒരു മണിക്കൂറിന് ശേഷം ഹസ്സനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇതിനിടയില്‍ മരണം സംഭവിക്കുകയും ചെയ്തു.
ഹസ്സന്റെ ആകസ്മിക മരണം അറിഞ്ഞ് പരപ്പയില്‍ നിന്ന് ബന്ധുക്കളും നാട്ടുകാരും കൂട്ടത്തോടെ ജില്ലാശുപത്രിയിലെത്തി.
മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഹസ്സന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാര ത്തേക്ക് മാറ്റാന്‍ തീ രുമാനിച്ചിരുന്നുവെങ്കിലും ഒടുവില്‍ മൃതദേഹം സ്വദേശത്തേക്ക് തന്നെ കൊണ്ടുപോയി.
നഫീസയാണ് ഭാര്യ. ഷെരീഫ്, നൗഷാദ്, നിഷാദ് എന്നിവര്‍ മക്കളാണ്. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.