Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
മാനസിക പീഡനത്തെ അതിജീവിച്ച് നവനീതിന് ഉന്നതവിജയം
കാഞ്ഞങ്ങാട്: എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ നവനീതിന് ഇത് അഭിമാന മുഹൂര്‍ത്തം. കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയും ആവിക്കരയിലെ രാധാകൃഷ്ണന്റെ മകനുമായ ജി കെ നവനീതിന് കണക്ക് ഒഴികെയുള്ള എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. കണക്കിന് എ ഗ്രേഡാണ് ലഭിച്ചത്. കണക്കിന് നവനീതിന് എ പ്ലസ് ലഭിക്കുമായിരുന്നുവെങ്കിലും ഇതിനുള്ള അവസരം ഇല്ലാതാക്കിയത് പരീക്ഷാ ഹാളില്‍ ഒരു അദ്ധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായ മാനസികപീഡനമാണ്. നവനീത് കണക്ക് പരീക്ഷ എഴുതുമ്പോള്‍ ഉത്തരകടലാസിന്റെ സൈഡില്‍ കണക്ക് കൂട്ടിയത് ഇഷ്ടപ്പെടാതിരുന്ന അദ്ധ്യാപകന് സമയം വൈകുന്നുവെന്നാരോപിച്ച് കുട്ടിയുടെ കയ്യില്‍ നിന്നും കടലാസ് പിടിച്ചുവാങ്ങുകയും ഉത്തരകടലാസ് മുക്കാല്‍ മണിക്കൂര്‍ നേരം പിടിച്ചുവെക്കുകയും ചെയ്തിരുന്നു. ഇതു കാരണം കണക്ക് പരീക്ഷ നവനീതിന് പൂര്‍ണ്ണമായും എഴുതാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് നവനീത് കടുത്ത മാനസിക പിരിമുറുക്കമാണ് അനുഭവിച്ചത്. പരീക്ഷാഹാളില്‍ നേരിട്ട ഈ ദുരനുഭവത്തെ അതിജീവിച്ചാണ് നവനീത് തിളക്കമാര്‍ന്ന വിജയം നേടിയിരിക്കുന്നത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...
-
കസാൻ: ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ ഫ്രാൻസിനോട് തോറ്റ് അർജൻറീന ലോകകപ്പിൽ നിന്നും പുറത്തായി. മൂന്നിനെതിരെ നാല് ഗോളടിച്ച് ഫ്ര...
-
കൊച്ചി:[www.malabarflash.com] മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ആരോപിക്കുന്ന സരിത എസ്. നായരുടെ വിവാദ കത്ത്...


No comments:
Post a Comment