Latest News

സണ്‍ഡെ തിയെറ്ററിന്റെ നാടകം സംസ്ഥാന നാടകോത്സവത്തിലേക്ക്


കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുറ്റിക്കോലില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ നാടകവേദിയായ സണ്‍ഡെ തിയെറ്ററിന്റെ പുതിയ നാടകം സംസ്ഥാന നാടകോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കേരള സംഗീത നാടക അക്കാദമിയും പൂക്കാട് കലാകേന്ദ്രവും സംയുക്തമായി നടത്തുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കുട്ടികളുടെ നാടകോത്സവത്തിലേക്കാണ് സണ്‍ഡെ തിയെറ്റര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
പ്രസിദ്ധ ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയുടെ നോവലിനെ ആസ്പദമാക്കിയ മഴവില്‍ ദേശത്തിലേക്ക് എന്ന നാടകം കോഴിക്കോട് നടക്കുന്ന കുട്ടികളുടെ നാടകോത്സവത്തില്‍ ഏപ്രില്‍ 27ന് സണ്‍ഡെ തിയെറ്റര്‍ അവതരിപ്പിക്കും.

സമ്പത്തും അധികാരവുമൊന്നുമറിയാത്ത മഴവില്‍ ദേശം എന്ന പ്രദേശത്തേക്ക് സമ്പത്തുമായി എത്തി ആ ഗ്രാമം തന്നെ നശിപ്പിക്കുന്നതാണ് നാടകത്തിന്റെ പ്രമേയം. മഴവില്ലിനെ സ്‌നേഹിച്ച പെണ്‍കുട്ടിയെ സമ്പത്തിനുവേണ്ടി ഇല്ലാതാക്കാന്‍ ഗ്രാമ വാസികള്‍ തീരുമാനിക്കുന്നു. അവിടേക്ക് മഴവില്‍ ഇറങ്ങിവരുന്നു. പുതിയ കാലത്ത് സ്‌നേഹവും വിശ്വാസവും സമ്പത്തിനുവേണ്ടി നഷ്ടപ്പെടുത്തുന്നതിനെതിരെ ശക്തമായി നാടകം വിരല്‍ ചൂണ്ടുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 27 കുട്ടികള്‍ വേഷമിടുന്നു. സണ്‍ഡെ തിയെറ്റര്‍ ഡയറക്ടര്‍ ഗോപി കുറ്റിക്കോലാണ് രചനയും സംവിധാനവും. അനൂപ് രാജ്, ദിലീപ് മുതിയക്കാല്‍ എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു. സതീഷ് ബാബു, സുധാകരന്‍ കാറഡിക്ക 
എന്നിവരാണ് ദീപ സംവിധാനം.
എട്ടമത്തെ തവണയാണ് സണ്‍ഡെ തിയെറ്റര്‍ സംസ്ഥാന നാടകോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ദേശീയ നാടകോത്സവത്തിലും മുംബൈയിലും സണ്‍ഡെ തിയെറ്റര്‍ നാടകമവതരിപ്പിച്ചിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി ചെയര്‍പേഴ്‌സണും ജി സുരേഷ് ബാബു സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. സുനില്‍യാദവ്, പീതാംബരന്‍, രാജേഷ് അഴീക്കോടന്‍ എന്നിവര്‍ നേതൃത്വം കൊടുക്കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News  

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.