കാസര്‍കോട് : കലാകാരന്‍മാരുടെ സംഘടനയായ മലബാര്‍ കലാവേദി സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോ -2013 മെയ് 21 ന് സിനിമാനടന്‍ കലാഭവന്‍ മണി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൊഗ്രാല്‍പുത്തൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ മെയ് 21 ന് രാവിലെ പത്തുമണിക്ക് കലാവേദി പ്രസിഡണ്ട് അഷ്‌റഫ് പയ്യന്നൂര്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും. തുടര്‍ന്നു നടക്കുന്ന കവിയരങ്ങ് ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ്‌സഗീര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറുമണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വിവിധ രംഗങ്ങളിലെ പ്രമുഖരെ ആദരിക്കും. സംഗീത രംഗത്തെ പ്രമുഖരായ എട്ടു ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ഓരോ ടീമിനും അഞ്ചിനങ്ങളില്‍ 45 മിനിട്ട് പരിപാടികള്‍ അവതരിപ്പിക്കും. വിജയികള്‍ക്ക് 1,000,001, 50,001, 25,001 ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. ഏറ്റവും നല്ല ഗായകനും ഗായികയ്ക്കും 5,000 രൂപവീതവും നല്‍കും.
റംല ബീഗം, മൂസ എരഞ്ഞോളി, കെ ടി മൊയ്തീന്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍, ഒ എം കരുവാരകുണ്ട്, എം ഉമ്മര്‍, ടി കെ ഹംസ എന്നിവരാണ് വിധികര്‍ത്താക്കളായി എത്തുന്നത്. പരിപാടിയുടെ പ്രചരണാര്‍ത്ഥം മെയ് 19,20 തീയ്യതികളില്‍ തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെ റോഡ് ഷോ സംഘടിപ്പിക്കും.
കലാരംഗത്തുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും അവശ കലാകാരന്‍മാരെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ഷാഫി ചെമ്പരിക്ക, ഹമീദ് കോളിയടുക്കം, യൂസഫ് മേല്‍പറമ്പ്, ടി എം ഇബ്രാഹിം മൊഗ്രാല്‍, ഷാഫി തെരുവത്ത്, അബൂബക്കര്‍ ആയംകടവ് സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment