കോഴിക്കോട്: [www.malabarflash.com] ജില്ലാ കോടതി പരിസരത്തു യുവാവ് ഭാര്യയെയും കാമുകനെയും കുത്തി പരിക്കേല്‍പ്പിച്ചു. കോടഞ്ചേരി കൊട്ടാരപറമ്പില്‍ സ്വദേശി സുനിലാണ് ഭാര്യ ബിന്ദുവിനെയും (30) കാമുകനും സ്വകാര്യബസ് ജീവനക്കാരനുമായ കോടഞ്ചേരി സ്വദേശി ജിന്റോയെയും (35) കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണം നടത്തിയ കോടഞ്ചേരി സ്വദേശി സുനിലിനെ കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിനും കഴുത്തിനു പിന്നിലും ഗുരുതരമായി പരുക്കേറ്റ ജിന്റോയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. കുത്താനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോഴിക്കോട് കുടുംബ കോടതിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. കുടുംബക്കോടതിയില്‍ കേസിനെത്തിയതായിരുന്നു മൂവരും. കോടതിയില്‍നിന്നിറങ്ങിയ ശേഷമാണ് ആക്രമണമുണ്ടായത്. ബിന്ദുവിനു കൈക്കാണു കുത്തേറ്റത്. ബിന്ദു ആറു മാസം മുമ്പാണു സ്വകാര്യ ബസ് െ്രെഡവറായ ജിന്റോയ്‌ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയത്.
ഇവരുടെ രണ്ട് ആണ്‍കുട്ടികള്‍ ഭര്‍ത്താവ് സുനിലിന് ഒപ്പമായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ജിന്റോ സുനിലിന്റെ വീട്ടിലെത്തി ഏഴു വയസുകാരനായ മകനെ കൂട്ടിക്കൊണ്ടുപോയിരുന്നു. മകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു സുനില്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് ഇടപെട്ടെങ്കിലും ബിന്ദു മകനെ വിട്ടുനല്‍കാന്‍ തയാറായില്ല. കുട്ടിയെ തന്നോടൊപ്പം വിടണമെന്നുള്ള ഉറച്ച നിലപാടിലായിരുന്നു സുനില്‍.

വിവാഹമോചനത്തിനു തയാറാണെന്നും കോടതിയില്‍ സംസാരിച്ചു പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും സുനില്‍ അറിയിച്ചതിനെതുടര്‍ന്നാണു ബിന്ദുവും ജിന്റോയും കോടതിയിലെത്തിയത്. വ്യാഴാഴ്ച കുടുംബകോടതിയില്‍ വച്ചു കുട്ടിയെ കൈമാറാമെന്നു ബിന്ദുവും സമ്മതിച്ചിരുന്നു. എന്നാല്‍, കോടതിയിലെത്തിയതോടെ കുട്ടിയെ വിട്ടുതരില്ലെന്നു ബിന്ദു വ്യക്തമാക്കി. സുനില്‍ ഇതില്‍ പ്രകോപിതനായെന്നാണു പോലീസ് പറയുന്നത്.
No comments:
Post a Comment