Latest News

മകളെ അപമാനിച്ചത് ചോദ്യം ചെയ്ത അമ്മയെ അക്രമികള്‍ ട്രക്കിനടിയില്‍ തള്ളിയിട്ട് കൊന്നു

National, Obituary, Molestation attempt,
ഹൈദരാബാദ്: മകളെ പൊതുസ്ഥലത്ത് അപമാനിച്ചത് ചോദ്യം ചെയ്ത അമ്മയെ റോഡില്‍ തള്ളിയിട്ടു കൊന്നു. ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലാണ് സംഭവം. ആറു പേര്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. നാല്‍പ്പത്തിയെട്ടുകാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രി മാര്‍ക്കറ്റില്‍ വെച്ച് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 21 കാരിയായ മകളെ ഒരു മദ്യപന്‍ ശല്യം ചെയ്യുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ ഇയാളുടെ സുഹൃത്തുക്കള്‍ അമ്മയ്ക്കും മകള്‍ക്കുമെതിരേ തിരിഞ്ഞു. 

വാക്കുതര്‍ക്കത്തിനൊടുവില്‍ സംഘം സ്ത്രീയെ റോഡില്‍ തള്ളിയിടുകയായിരുന്നു. റോഡില്‍ വീണ സ്ത്രീയെ അതുവഴി വരികയായിരുന്ന ഒരു ട്രക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഇവര്‍ മരിച്ചു. അമ്മയും മറ്റുള്ളവരുമായുള്ള വാക്കുതര്‍ക്കത്തിന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സാക്ഷിയായിരുന്നെന്നും എന്നാല്‍ ഇയാളെ സഹായത്തിന് വിളിച്ചെങ്കിലും എത്തിയില്ലെന്നും മകള്‍ പറഞ്ഞു.

Keywords: National, Obituary, Molestation attempt, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.