Latest News

കണ്ണൂര്‍ വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന് ഉപാധികളോടെ പാരിസ്ഥിതിക അനുമതി ലഭിച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. വിമാനത്താവള നിര്‍മാണത്തിനു 30,421 മരങ്ങള്‍ വെട്ടിമാറ്റേണ്ടി വരും. വെട്ടിമാറ്റുന്ന ഓരോ മരത്തിനു പകരവും മൂന്നു മരങ്ങള്‍ വീതം വച്ചുപിടിക്കണം. മരങ്ങളുടെ പരിപാലനത്തിനായി തുക വകയിരുത്തണം. വിമാനത്താവളത്തോടു ചേര്‍ന്നു മൂന്നു നിരകളായി വേണം മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍. വിമാനത്താവളത്തിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ടു 123 കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും. ഇവരെ പ്രാദേശിക വ്യവസ്ഥകള്‍ പ്രകാരം പുനരധിവസിപ്പിക്കണം. തുറസായ സ്ഥലങ്ങളില്‍ മാലിന്യ നിക്ഷേപം അനുവദിക്കില്ല. ഭൂഗര്‍ഭജല ഉപയോഗത്തിനു കേന്ദ്ര ഭൂഗര്‍ഭജല അഥോറിറ്റിയുടെ അനുമതി വാങ്ങണമെന്നും സമിതി നിര്‍ദേശിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.