ബറേലി: ഉത്തരേന്ത്യയിൽ എലി വീണ്ടും മദ്യം കുടിച്ചുവറ്റിച്ചു. ഉത്തർപ്രദേശിലെ ബറേലി കനറോണ്മെന്റ്പോലീസ് സ്റ്റേഷനിൽ പിടികൂടി സ്റ്റോർഹൗസിൽ സൂക്ഷിച്ചിരുന്ന 1000 ലിറ്റർ മദ്യമാണ് എലി അടിച്ചുതീർത്തത്.[www.malabarflash.com]
ഒരു തെരുവുനായ ചത്തതിനെ തുടർന്ന് ഇതിനെ നീക്കംചെയ്യുന്നതിനായി സ്റ്റോർഹൗസ് തുറന്നപ്പോഴാണ് പിടിച്ചെടുത്തു സൂക്ഷിച്ചിരുന്ന മദ്യപ്പാട്ടകൾ കാലിയായതായി കണ്ടെത്തിയത്. അനധികൃത നിർമാണശാലകളിൽനിന്നു പിടിച്ചെടുത്ത പ്രാദേശിക മദ്യമാണ് ഇത്തരത്തിൽ ആവിയായിപ്പോയത്. ഇതോടെ പോലീസുകാർ എലികൾക്കു മേൽ പഴിചാരുകയായിരുന്നു.
മദ്യം എലി കുടിച്ചു തീർത്തതാണോ അതോ മറ്റേതെങ്കിലും രീതിയിൽ നഷ്ടപ്പെട്ടതാണോ എന്നറിയാൻ അന്വേഷണം ആരംഭിച്ചതായി എസ്പി അഭിനന്ദൻ സിംഗ് അറിയിച്ചു. മദ്യപ്പെട്ടികൾക്ക് അടുത്ത് എലിയെയും കണ്ടെത്തിയിരുന്നതായി പോലീസ് പറയുന്നു.
ഇത് ആദ്യമായല്ല പോലീസ് സ്റ്റേഷനിൽനിന്നു നഷ്ടപ്പെട്ട തൊണ്ടിമുതലുകളുടെ ഉത്തരവാദിത്തം എലികളിൽ ആരോപിക്കപ്പെടുന്നത്. നേരത്തെ, മദ്യനിരോധനമുള്ള സംസ്ഥാനമായ ബിഹാറിലെ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 9 ലക്ഷം ലിറ്റർ മദ്യം കാണാതായതിന് എലികളെ പഴിച്ചിരുന്നു.
കൂടാതെ, ജാർഖണ്ഡിൽ മയക്കുമരുന്നുകൾ കാണാതായതിന്റെയും ആസാമിൽ കറൻസികൾ നഷ്ടപ്പെട്ടതിന്റെയും ഉത്തരവാദിത്തം പോലീസ് എലികളുടെ ചുമലിൽ ചാർത്തി. 12 ലക്ഷം രൂപയുടെ കറൻസികളാണ് ആസാമിലെ എടിഎമ്മിൽ എലി കരണ്ടത്.

No comments:
Post a Comment