Latest News

ടിപി വധക്കേസ് പ്രതികള്‍ക്ക് സുഖ ജീവിതം; ജയിലില്‍ ഫേസ്ബുക്കും മൊബൈലും

കോഴിക്കോട്:  ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായി കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ജയിലില്‍ സുഖജീവിതം. കൊടി സുനിയും കിര്‍മാണി മനോജുമടക്കമുളള കേസിലെ പ്രധാന പ്രതികളെല്ലാം ജയിലില്‍ മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിക്കുന്നതായി തെളിഞ്ഞു.

ജയില്‍ വേഷങ്ങള്‍ ഒഴിവാക്കി ബര്‍മുഡയും ടീഷര്‍ട്ടും സണ്‍ഗ്ലാസും ധരിച്ച് ജയിലിനുള്ളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നെടുത്ത ഒറ്റയ്ക്കും സംഘം ചേര്‍ന്നുമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിറച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങള്‍ ഇവര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

കേസിലെ അഞ്ചാംപ്രതി മുഹമ്മദ് ഷാഫി ജയിലിനുളളില്‍ മൊബൈല്‍ ഫോണുമായി നില്‍ക്കുന്ന ചിത്രവും ഫേസ്ബുക്കിലുണ്ട്. വിചാരണ സമയത്ത് കോടതിയില്‍ പോകാന്‍ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് ഒരുങ്ങുന്ന ചിത്രങ്ങളും സംഘം ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

നേരത്തെ സാധാരണ പ്രതികള്‍ക്ക് കിട്ടുന്നതില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ടി പി വധക്കേസിലെ പ്രതികള്‍ക്ക് കോഴിക്കോട് ജില്ലാ ജയിലില്‍ കിട്ടുന്നുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, T.P. Murder Case, Kodi Suni, Manoj, Face Book, Mobile

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.