കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.എം.പി നേതാവ് എം.വി രാഘവന്‍ വീണ്ടും രംഗത്ത്. പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള സര്‍ക്കാറിന്‍െറ തീരുമാനം സി.എം.പിയോട് ആലോചിക്കാതെയാണെന്നും മര്യാദ കൊണ്ടു മാത്രമാണ് യു.ഡി.എഫില്‍ തുടരുന്നതെന്നും എം.വി രാഘവന്‍ പറഞ്ഞു.
സഹകരണ മേഖലയില്‍ നിന്ന് ആശുപത്രികളെ പറിച്ചു മാറ്റാനുള്ള സര്‍ക്കാറിന്‍െറ നീക്കം അംഗീകരിക്കാനാവില്ലല്ലെന്നും എം.വി രാഘവന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തിരുന്നുവെന്ന് എം.വി രാഘവന്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമൊന്നും വിഷയമായിരുന്നില്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞിരുന്നത്.
Key Words: CMP, MV Raghavan, UDF, Pariyaram


No comments:
Post a Comment