Latest News

കടല്‍ക്കൊലക്കേസ്‌ എന്‍ഐഎ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു


ന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ കടല്‍ക്കൊലക്കേസില്‍ ദേശീയ അന്വേഷണ​ഏജന്‍സി (എന്‍ഐഎ) കോടതി കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. അനൂപ്‌ കുരുവിള ജോണ്‍ ഐപിഎസിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം  ഉച്ചയോടെ ലഭിച്ചതോടെയാണ്  എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്‌തത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യക്തമായി നിര്‍ദേശം ലഭിക്കാത്തതിനെ തുടര്‍ന്ന്‌ നേരത്തേ കേസെടുക്കുന്നത്‌ എന്‍ഐഎ നേരത്തേ നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തിലുള്ള എല്ലാത്തരത്തിലുള്ള തടസ്സങ്ങളും നീങ്ങിയതോടെയാണ്‌ അന്വേഷണം നടപ്പിലാകുന്നത്‌. കേരളാ പോലീസ്‌ നല്‍കിയ എഫ്‌ഐആര്‍ അനുസരിച്ച്‌ മാരിടൈം വകുപ്പ്‌ പ്രകാരമായിരിക്കും അന്വേഷണം.

ഇറ്റാലിയന്‍ നാവികരെ ഡല്‍ഹിയില്‍ ചോദ്യം ചെയ്യും. കടല്‍ക്കൊല സംബന്ധിച്ച കേസ് വിചാരണ ഡല്‍ഹിയില്‍ നടക്കുമെന്ന് കേന്ദ്ര നിയമകാര്യമന്ത്രി അശ്വിനി കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം എന്‍ഐഎയ്‌ക്ക് വിടാനുള്ള തീരുമാനത്തിനെതിരേ നേരത്തേ ഇറ്റലി രംഗത്ത്‌ വന്നതിനെ തുടര്‍ന്നായിരുന്നു കേസില്‍ ആശങ്ക രൂപപ്പെട്ടത്‌.

അന്വേഷണം സംബന്ധിച്ച നിര്‍ദ്ദേശം കഴിഞ്ഞ തിങ്കളാഴ്‌ച എന്‍ഐഎയ്‌ക്ക് ലഭിച്ചിരുന്നെങ്കിലും ഇറ്റലി ഇതിനെതിരേ രംഗത്ത്‌ വന്നതോടെ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ അന്തിമരുപമായിട്ടില്ലെന്ന മറുപടിയാണ്‌ നല്‍കിയത്‌. അവ്യക്‌തത കണ്ടതിനെ തുടര്‍ന്ന്‌ എന്‍ഐഎ വീണ്ടും ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചതോടെയാണ് അന്തിമ തീരുമാനം വന്നത്‌.

Keywords: Italian marines case, NIA probe, India-Italy ties, Indian fishermen killing, Massimiliano Lattore, Salvatore Girone, Union Home Ministry

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.