കാസര്‍കോട് : മുളയില്‍ കത്തി കെട്ടി ചക്ക പറിക്കുന്നതിനിടയില്‍ കത്തി കഴുത്തില്‍ വീണ് അധ്യാപകന്‍ മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കന്നഡ ഭാഷ അധ്യാപകന്‍ മധൂര്‍-പടഌകൊല്ല്യയിലെ മാധവഭട്ട്- മാലതിയമ്മ ദമ്പതികളുടെ മകന്‍ പി കെ രാമകൃഷ്ണനാ(38)ണ് ദാരുണമായി മരിച്ചത്. വെളളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വീട്ടുപറമ്പില്‍ കറിച്ചക്ക പറിക്കുന്നതിനിടയിലാണ് അപകടം. രാമകൃഷ്ണന്‍ നീളമുള്ള മുളയുടെ അറ്റത്ത് കത്തി കെട്ടി ചക്ക പറിക്കുന്നതിനിടയില്‍ കത്തിയില്‍ കെട്ടിയ വള്ളി പൊട്ടി താഴെ നില്‍ക്കുകയായിരുന്ന രാമകൃഷ്ണന്റെ കഴുത്തിലേക്ക് കത്തി പതിക്കുകയായിരുന്നു. രാമകൃഷ്ണന്‍ നിലവിളിക്കുന്നത് കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് സംഭവമറിയുന്നത്. കഴുത്തിന് മാരകമായ മുറിവേറ്റ രാമകൃഷ്ണനെ ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: അക്ഷത. മക്കള്‍: ക്ഷമ (രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി), രക്ഷ(രണ്ട്). സഹോദരങ്ങള്‍: സുമിത്ര, സുമംഗല, സുകന്യ, കൃഷ്ണവേണി, സുലളിത. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment