Latest News

ആരാധകന്റെ മരണം: കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേര്‍ന്ന് വിജയ്

ആരാധകന്റെ ദാരുണ മരണത്തില്‍ അനുശോചനമറിയിച്ച് തെന്നിന്ത്യന്‍ താരം വിജയ്. തന്നെ സ്‌നേഹിച്ചവന്റെ മരണം നികത്താനാവാത്തതാണ്. ജീവന് ഭീഷണിയുണ്ടാകുന്ന വിധത്തിലുള്ള ആരാധന ഒഴിവാക്കണമെന്നും വിജയ് അഭ്യര്‍ത്ഥിക്കുന്നു.

കത്തിയുടെ റിലീസ് ദിനാഘോഷത്തില്‍ പാലഭിഷേകം നടത്താന്‍ ശ്രമിക്കവേ മരിച്ച വടക്കാഞ്ചേരി സ്വദേശി ഉണ്ണികൃഷ്ണന്റെ മരണത്തിലുള്ള ദു:ഖം രേഖപ്പെടുത്തിയാണ് വിജയ് മാധ്യമങ്ങള്‍ക്ക് കത്തെഴുതിയത്.

തന്റെ ആരാധകന്റെ മരണം മറക്കാനാകില്ല. ഇത് എക്കാലത്തും തന്റെ മനസിലുണ്ടാകും. ദീപാവലി പോലെയുള്ള ആഘോഷ വേളകളില്‍ ആരാധകര്‍ തങ്ങളുടെ ജീവനും ചുറ്റുമുള്ളവരുടെ ജീവനും അപകടമുണ്ടാകാത്ത തരത്തിലുള്ള ആഘോഷങ്ങളേ നടത്താവൂ.

സുരക്ഷിതത്വം ഉറപ്പാക്കുന്ന മുന്‍കരുതലുകള്‍ പാലിക്കണമെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ അടങ്ങാത്ത വേദനയുണ്ടാക്കുന്നതാണെന്നും വിജയ് കത്തില്‍ പറയുന്നു. നിങ്ങള്‍ സ്വയം ബഹുമാനിക്കുന്നതാണ് എനിക്കുള്ള ബഹുമാനമെന്നും വിജയ് കത്തില്‍ പറയുന്നു.
വിജയ്‌യുടെ സിനിമാ പോസ്റ്ററില്‍ പാലഭിഷേകത്തിനു കയറിയ യുവാവ് വീണ് മരിച്ചു


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.