ശ്രീശാന്തിനു പുറമേ ഓള്‍റൗണ്ടര്‍ അജിത്ത് ചാന്ദിലയെയും ബാറ്റ്‌സ്മാന്‍ അങ്കിത് ചവാനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈയിലെ സുഹൃത്തിന്റെ അടുക്കല്‍നിന്നാണ് ശ്രീശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ടു താരങ്ങളെയും നരിമാന്‍ പോയിന്റിലുള്ള ടീം ഹോട്ടലില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. മുംബൈക്കെതിരേ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരം കഴിഞ്ഞതിനു തൊട്ടു പിന്നാലെയായിരുന്നു അറസ്റ്റ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ശ്രീശാന്ത് അടക്കമുള്ള താരങ്ങള്‍ ഡല്‍ഹി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'സ്‌പോട്ട് ഫിക്‌സിംഗ്' നടത്തിയതായാണ് ശ്രീശാന്തിനും സഹതാരങ്ങള്‍ക്കെതിരേയുമുള്ള ആരോപണം. ഐപിഎല്ലിന്റെ ആറാം സീസണില്‍ പല മത്സരങ്ങളിലും ഒത്തുകളി നടന്നിട്ടുള്ളതായി സൂചനയുണെ്ടണ്ടന്നും പോലീസ് പറയുന്നു. രണ്ടു താരങ്ങള്‍ക്കൂടി പോലീസിന്റെ നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്. കളിക്കാരുടെയും വാതുവയ്പ്പുകാരുടെയും ടെലിഫോണ്‍ കോളുകള്‍ നിരീക്ഷിച്ചതിനു ശേഷമാണ് പോലീസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബോളിവുഡ് താരം ശില്‍പാ ഷെട്ടിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥരില്‍ ഒരാള്‍.
കഴിഞ്ഞ ദിവസം വാതുവയ്പ്പുകരില്‍ ഒരാളെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച രണ്ടു പേര്‍ അറസ്റ്റിലായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീശാന്ത് അടക്കമുള്ള കളിക്കാരിലേക്ക് അന്വേഷണം നീണ്ടത്. ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്‌റ്റെന്ന് പറയപ്പെടുന്നു. അറസ്റ്റിലായ വാതുവയ്പ്പുകാരില്‍നിന്ന് 90 മൊബൈല്‍ ഫോണുകളും 60,000 രൂപയും പിടിച്ചെടുത്തിരുന്നു. ഏതു കളിയിലാണ് ഒത്തുകളിച്ചതെന്ന് വ്യക്തമല്ല. ഈ സീസണിലെ മത്സരത്തിലാണ് ഒത്തുകളി നടന്നതെന്ന് പറയുന്നത്.
നൂറിലധികം ടെലിഫോണ്‍ കോളുകള്‍ പരിശോധിച്ച ശേഷമായിരുന്നു അറസ്റ്റ്. രഞ്ജി ട്രോഫിയില്‍ മുംബൈ ടീമംഗമാണ് അറസ്റ്റിലായ അങ്കിത് അനില്‍ ചവാന്‍. 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ഈ 27 വയസുകാരന്‍. ഹരിയാന താരമാണ് 29 വയസുകാരനാായ അജിത്ത് ചാന്ദില. ഓഫ് സ്പിന്നര്‍ കൂടിയായ അദ്ദേഹം ഈ സീസണില്‍ രാജസ്ഥാനു വേണ്ടി കളിക്കളത്തില്‍ ഇറങ്ങുകയും ചെയ്തിരുന്നു.
ആദ്യ മത്സരങ്ങളില്‍ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും കഴിഞ്ഞ ഏതാനും മത്സരങ്ങളില്‍ ശ്രീശാന്തിനെ രാജസ്ഥാന്‍ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മലയാളി താരങ്ങളായ സഞ്ജു സാംസണും സച്ചിന്‍ ബേബിയും അടക്കമുള്ള മലയാളി താരങ്ങളും രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ കളിക്കുന്നുണ്ട്. ഇവരുമായി ബന്ധപ്പെട്ട് തല്‍ക്കാലം ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല എന്നത്
Rajasthan-Royals-players-arrested-for-spot-fixing
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment