കാസര്‍കോട്: എല്ലാ ഓട്ടോറിക്ഷകളിലും 2012 നവംബര്‍ മുതല്‍ നിലവില്‍ വന്ന പുതുക്കിയ യാത്രാനിരക്കുകള്‍ വിശദമാക്കുന്ന കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. മിനിമം ചാര്‍ജ് മുതല്‍ 25 കി.മീ വരെയുളള യാത്രാ നിരക്കുകള്‍ സൂചിപ്പിക്കുന്ന കാര്‍ഡുകള്‍ ഏപ്രില്‍ 15 മുതല്‍ ആര്‍.ടിഓഫീസില്‍ നിന്നും ഉച്ചക്ക് 2 മണിമുതല്‍ 5 മണിവരെ വിതരണം ചെയ്യുന്നതാണ്. എല്ലാ ഓട്ടോറിക്ഷ ഉടമകളും കാര്‍ഡുകള്‍ വാങ്ങി ലാമിനേറ്റ് ചെയ്ത് വാഹനത്തില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
ജില്ലയില്‍ മടക്കയാത്രയില്‍ മിനിമം ചാര്‍ജില്‍ കൂടുതല്‍ വരുന്ന തുകയുടെ 50 ശതമാനം കൂടി അധികം നല്‍കണം. രാത്രി യാത്രക്ക് മീറ്റര്‍ ചാര്‍്ജിന്റെ 50 ശതമാനം കൂടി അധികം നല്‍കേണ്ടതാണെന്നും ആര്‍ടിഒ അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment