ചൗക്കിയിലെ യുവാവിനെയാണ് ചൊവ്വാഴ്ച വൈകിട്ട് എയര്‍ലൈന്‍സ് റോഡിലൂടെ വണ്‍വേ തെറ്റിച്ച് കാറോടിച്ചപ്പോള്‍ പോലീസ് അറസ്റ്റുചെയ്തത്. കെ.എല്‍. 14 സി 1541 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു. കാറിന്റെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് സ്റ്റിക്കറൊട്ടിച്ച് നിറം മാറ്റിയതായി വ്യക്തമായത്. പകുതിവെള്ളയും മുന്നിലും പിന്നിലും മുകളിലും ചുവപ്പും കളറാണ് കാറിനുണ്ടായിരുന്നത്. കാസര്‍കോട് ടൗണ്‍ പ്രിന്‍സിപ്പള്‍ എസ്.ഐ. ടി. ഉത്തംദാസാണ് കാര്‍ പിടികൂടിയത്.
യഥാര്‍ത്ഥ നിറം മാറ്റി സ്റ്റിക്കറൊട്ടിച്ചും അലങ്കാരങ്ങള്‍ നടത്തിയും ഓടിക്കുന്ന വാഹനങ്ങളും അവ്യക്തമായ നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങളും പിടികൂടി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് എല്ലാ എസ്.ഐമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാര്‍ പിടികൂടിയത്. വാഹനങ്ങളുടെ യഥാര്‍ത്ഥ നിറങ്ങള്‍ മാറ്റി നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്.ഐ. മുന്നറിയിപ്പ് നല്‍കി. വാഹനങ്ങളുടെ ഫാന്‍സി നമ്പറുകളും എസ്ട്രാ ലൈറ്റുകളും ഫിറ്റിങ്ങുകളും നടത്തുന്ന വാഹന ഉടമകളും പിടിയിലാകും.
കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഇത്തരത്തില്‍ നിറ വ്യത്യാസം വരുത്തി പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി ശക്തമാക്കിയിരിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment