പുത്തിഗെ: മുഹിമ്മാത്ത് വിഷന്‍ -20 യുടെ ഭാഗമായി ഗ്രീന്‍ മുഹിമ്മാത്ത് പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സ്ഥാപന ജനറല്‍ മാനേജര്‍ എ.കെ. ഇസ്സുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. കോവയ്ക്ക, വെണ്ടയ്ക്ക, പയര്‍ തുടങ്ങിയവയാണ് ഒന്നാംഘട്ടത്തില്‍ വിളവെടുപ്പിന് പാകമായത്. സ്ഥാപനത്തിലെ 1100 ഓളം വരുന്ന വിദ്യാര്‍ഥികള്‍ക്കാവശ്യമായ പച്ചക്കറി സാധനങ്ങള്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതി.
ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, മൂസ സഖാഫി കളത്തൂര്‍, ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍, സി.എന്‍. അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, ഖാദര്‍ മാസ്റ്റര്‍ അംഗഡിമുഗര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, ഹംസ സഖാഫി ഒലയംപാടി, എ,കെ സഖാഫി ചുള്ളിക്കാന, എം, ആദം സഖാഫി പള്ളപ്പാടി, സിദ്ദീഖ് സഖാഫി ഉര്‍മി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News


No comments:
Post a Comment