Latest News

രാത്രി ഒരുമിച്ചുകഴിഞ്ഞ യുവാവിനും വീട്ടമ്മയ്ക്കും ഏഴുമാസം ജയില്‍


ദുബൈ: രാത്രിയില്‍ ഫ്‌ളാറ്റില്‍ ഒരുമിച്ച് കഴിഞ്ഞ ബാര്‍ബര്‍ക്കും വീട്ടമ്മയ്ക്കും ദുബൈ കോടതി ഏഴ് മാസം തടവ് ശിക്ഷ വിധിച്ചു. മദ്യപിച്ചതിന് ഒരു മാസവും കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യമൊരുക്കിയതിന് ആറ് മാസവുമാണ് ശിക്ഷ.

ഇരുപത്തിയെട്ടുകാരിയായ യുവതിയും 33കാരനായ ലബനന്‍ പൗരനുമാണ് ശിക്ഷിക്കപ്പെട്ടത്.ഇരുവരും ലൈംഗീക ബന്ധത്തില്‍ ഏര്‍പെ്പട്ടുവെന്നായിരുന്നു പ്രോസിക്യൂട്ടര്‍ കുറ്റം ചുമത്തിയത്. എന്നാല്‍ ജഡ്ജ് മുഹമ്മദ് ആയ്യാദ് ആരോപിക്കപ്പെട്ട കുറ്റകൃത്യത്തില്‍ നേരിയ മാറ്റം വരുത്തുകയായിരുന്നു.

പ്രതികള്‍ കുറ്റം നിഷേധിച്ച സാഹചര്യത്തിലാണ് മാറ്റം വരുത്തിയത്. ജോര്‍ദ്ദാന്‍ പൗരനായ യുവതിയുടെ ഭര്‍ത്താവാണ് ഇരുവരേയും ഒരുമിച്ച് ഫ്‌ളാറ്റില്‍ കണ്ടത്. ഭാര്യയുടെ അവിഹിതബന്ധം കൈയ്യോടെ കണ്ടുപിടിക്കപ്പെട്ടെങ്കിലും അവരെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് തയ്യാറായിട്ടില്ല. ഇയാള്‍ക്ക് മറ്റൊരു ഭാര്യയും കുടുംബവുമുണ്ട്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.