Latest News

കോഴിക്കോട് എസ്എഫ്‌ഐ നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

കോഴിക്കോട്: പേരാമ്പ്ര അരീക്കുളം കാരയാട്ട് എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റു. കാരയാട് എസ്എഫ്ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.വിഷ്ണു എന്ന പ്രവർത്തകനാണ് വെട്ടേറ്റത്. സംഭവത്തിനു പിന്നിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.[www.malabarflash.com]

അരീക്കുളത്ത് സിപിഎം–എസ്ഡിപിഐ സംഘർഷത്തിനിടെയാണ് വിഷ്ണുവിന് വെട്ടേറ്റതെന്നാണ് വിവരം. വിഷ്ണുവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൂടുതൽ സംഘർഷമൊഴിവാക്കാൻ സ്ഥലത്ത് പോലീസ് സംഘത്തെ വിന്യസിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.