Latest News

എസ്.എസ്.എഫ് നാല്പതാം വാര്‍ഷിക സമ്മേളനത്തിന് പ്രൗഡമായ തുടക്കം


കൊച്ചി: ധര്‍മ വിപ്ലവ മുദ്രാവാക്യങ്ങള്‍ മുഴക്കി ഒഴുകിയെത്തിയ ആയിരക്കണക്കിന്
വിദ്യാര്‍ത്ഥികളെ സാക്ഷിനിര്‍ത്തി എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന് ഉജ്ജ്വല തുടക്കം.

സമൂഹത്തോടും രാജ്യത്തോടും ഭാവിയോടും കടപ്പുള്ള ഉത്തരവാദിത്ത പൂര്‍ണമായ വിദ്യാര്‍ത്ഥി ജീവിതം കരുപ്പിടിപ്പിക്കാനുള്ള നിരന്തര സമരത്തിലേര്‍പ്പെടാന്‍ തയ്യാറാണെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച സമ്മേളനം പ്രമുഖ അമേരിക്കന്‍ രാഷ്ട്രീയ ചിന്തകനും മുസ്‌ലിം ആക്ടിവിസ്റ്റുമായ ഡോ. റോബര്‍ട്ട് ഡി. ക്രേന്‍ ഉദ്ഘാടനം ചെയ്തു.

നീതിക്ക് പകരം, നിലനില്‍പ് പ്രധാനമായി മാറിയ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥകള്‍ക്ക് ആത്യന്തികമായി മനുഷ്യ സമൂഹത്ത മുന്നോട്ട് നയിക്കാന്‍ ആകില്ലെന്ന് പ്രമുഖ അമേരിക്കന്‍ ചിന്തകനും സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് കംപ്രറി മുസ്‌ലിം സൊസൈറ്റീസിന്റെ ഡയറക്ടറുമായ ഡോ റോബര്‍ട്ട് ഡി ക്രേന്‍ അഭിപ്രായപ്പെട്ടു. 

നീതി എന്നത് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട മാര്‍ഗനിര്‍ദ്ദേശകതത്വങ്ങളിലൊന്നായി മാറി കഴിഞ്ഞു. നീതിയുടെ അന്തസത്ത എന്താണെന്ന ് അറിയാമെങ്കിലും അതിനെ എങ്ങിനെ ധൈര്യപൂര്‍വ്വം കൈകാര്യം ചെയ്യാം എന്ന കാര്യത്തില്‍ ധൈര്യമില്ലാത്ത രാഷ്ട്ര നേതാക്കളുടെ മികച്ച ഉദാഹരണം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ തന്നെയാണ്. 

കൈറോയില്‍ വെച്ച് നടത്തിയ അമേരിക്കയുടെ വിദേശനയം സംബന്ധിച്ച ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിന്റെ ആദ്യ ഡ്രാഫ്റ്റില്‍ അമേരിക്കയുടെ അടിസ്ഥാന രാഷ്ട്രീയതത്വം രാജ്യത്തിന്റെ ദൃഢതയും സുരക്ഷയും ഉറപ്പ് വരുത്തുക എന്നതല്ല മറിച്ച്, നീതിയും സമാധാനവുമാണ് എന്ന് ഒബാമ എഴുതുകയുണ്ടായി. പക്ഷേ അദ്ദേഹത്തിന്റെ പ്രസംഗമെഴുത്തുകാര്‍ സമാധാനം എന്ന വാക്ക് ഒഴിവാക്കിയാണ് ഒടുവില്‍ പ്രസംഗം വായിക്കാന്‍ നല്‍കിയത്. 

സമാധാനം എന്ന തത്വം വ്യക്തിജീവിതത്തിലും പൊതു നിലപാടുകളിലും മാത്രമല്ല ഭരണകൂടത്തിന്റെ തന്നെ അടിസ്ഥാന സ്വഭാവ ങ്ങളില്‍ മാറ്റം ആവശ്യപ്പെടുന്നുണ്ട ്. അതു കൊണ്ടാണ് ഈ പദം അമേരിക്കന്‍ സമൂഹത്തിലും രാഷ ്ട്രീയത്തിലും ആണവ വികിരണശേഷ ിയുള്ള തത്വമായി മാറിയിരിക്കു ന്നത്. ലക്ഷ്യം മാത്രമല്ല, ലക്ഷ്യത്തിലേക്കുള്ള മാര്‍ഗവും പ്രധാനമാണെന്നതാണ് ഇസ്‌ലാമിന്റെ നയം. പ്രവാചകര്‍ മുന്നേട്ട് വെച്ച ഈ രീതി ശാസ്ത്രത്തെ പുനരുജ്ജീവിപ്പിച്ചെടുക്കലാണ് മുസ്‌ലിമിന്റെ പ്രധാന കര്‍ത്തവ്യം. ജീവിക്കാന്‍ വേണ്ടി സമരത്തിലേര്‍പ്പെടുകയല്ല സമരം ചെയ്യാന്‍ പാകത്തിന് ജീവിതത്തെ മാറ്റിയെടുക്കുക എന്നതാണ് പ്രധാനം. ഓരോകാലത്തും നാം നേരിടുന്ന പ്രശ്‌നങ്ങളെ ബൗദ്ധികമായി നേരിടാനും പരിഹാരങ്ങള്‍ കെത്താനുമാകുമോ എന്നതാണ് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന ജിഹാദിന്റെ അന്തസത്ത.

സ്വയം ഭരണത്തിനും നിര്‍ണയത്തിനും വേണ്ടി മനുഷ്യ സമൂഹത്തിന്റെ അസ്ഥിത്വം നിഷേ
ധിക്കുക എന്നതാണ് ഫലസ്തീനിലും അഫ്ഗാനിസ്ഥാനിലും ഇറാഖിലും ഇപ്പോള്‍ മാലിയിലും അമേരിക്ക പിന്തുടരുന്ന നയത്തിന്റെ തത്വശാസ്ത്ര പര മായ പൊരുള്‍. ഇത് തന്നെയാണ് ബുദ്ധ ദേശീയതയുടെ പേരില്‍ ബര്‍മയില്‍ മുസ്‌ലിംകള്‍ക്കെതിരെയും നടക്കുന്നത്.
മതങ്ങള്‍ ദൈനംദിന ജീവിതത്തില്‍ നിര്‍ദേശിക്കുന്ന മൂല്യബോധങ്ങളെ ആധുനിക സമൂഹത്തിലേക്ക് പുനരധിവസിപ്പിക്കുന്നതിലൂടെയേ സമൂഹത്തിന് സമാധാനപരമായി മുന്നോട്ട് പോകാനാകൂവെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.

സയ്യിദ് അലി ബാഫഖി തങ്ങള്‍ (സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്) പ്രാര്‍ത്ഥന നടത്തിയ ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി ആമുഖ പ്രഭാഷണം നടത്തി. 

രിസാല സമ്മേളന പതിപ്പ് കേരള എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബു പ്രകാശനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരുന്നു. എം ഐ ഷാനവാസ് എം പി, ടി എ അഹ്മദ്കബീര്‍ എം എല്‍ എ, കെ ടി ജലീല്‍ എം എല്‍ എ, പത്മശ്രീ എം.എ. യൂസുഫലി, ഡോ. ഗള്‍ഫാര്‍ മുഹമ്മദലി, അഡ്വ. ടി കെ സൈദാലിക്കുട്ടി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എ പി അബ്ദുല്‍ കരീംഹാജി ചാലിയം, ഫ്‌ളോറ ഹസന്‍ ഹാജി, എന്‍ ജഹാംഗീര്‍, എ അഹ്മദ്കുട്ടി ഹാജി എന്നിവര്‍ പങ്കെടുത്തു. ആര്‍ പി ഹുസൈന്‍ സ്വാഗതവും കെ അബ്ദുറശീദ് നന്ദിയും പറഞ്ഞു.
സൗഹൃദ സമ്മേളനം ബെന്നി ബെഹനാന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വി എച്ച് അലി ദാരിമി അദ്ധ്യക്ഷ്യംവഹിച്ചു. സാജു പോള്‍ എം എല്‍ എ, അന്‍വര്‍ സാദത്ത് എം എല്‍ എ, ഹൈബീ ഈഡന്‍ എം എല്‍ എ, എന്‍ വേണുഗോപാല്‍, വഖഫ് ബോര്‍ഡ് സെക്രട്ടറി ബി എം ജമാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു . ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. കെ കെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, മുന്‍ എം എല്‍ എ മാരായ എ എം യൂസുഫ്, എം മുഹമ്മദലി, ടി ജെ വിനോദ്, എം ബി മുരളീദരന്‍, സകീര്‍ തൈകുട്ടത്തില്‍, അഡ്വ. സി എ മജീദ്, അശ്‌റഫ് സഖാഫി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.