മംഗലാപുരം: മംഗലാപുരം ഉപ്പിലങ്ങാടിക്കു സമീപം പെര്‍ണയില്‍ ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ചൊവ്വാഴ്ച വൈകിട്ട് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ രണ്ട് പേര് മരണത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യ എട്ടായത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ മംഗലാപുരത്തുനിന്ന് 55 കി.മി. ദൂരെ ഉപ്പിനങ്ങാടി പെര്‍ണയിലെ മംഗലാപുരം- ബാംഗ്ലൂര്‍ ദേശീയപാതയിലാണ് അപകടം നടന്നത്. മാംഗ്ലൂര്‍ റിഫൈനറീസ് ആന്‍ഡ് പെട്രോകെമിക്കല്‍ ലിമിറ്റഡില്‍നിന്ന് ബാംഗ്ലൂരിലേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ പെര്‍ണയിലെ ഒരു വലിയ വളവുതിരിയുന്നതിനിടെ വൈദ്യുത പോസ്റ്റിലിടിക്കുകയായിരുന്നു. തെറ്റായ വശത്തൂടെയാണ് ടാങ്കര്‍ വന്നത്. മറിഞ്ഞയുടന്‍ വാതകം ചോര്‍ന്ന് വന്‍ ശബ്ദത്തില്‍ ആളിക്കത്തി. 16,000 ലിറ്റര്‍ പാചകവാതകമാണ് ടാങ്കറിലുണ്ടായിരുന്നത്. ടാങ്കര്‍ പൂര്‍ണമായും കത്തിനശിച്ചു.
ആളിപ്പടര്‍ന്ന തീ തൊട്ടടുത്ത വീടുകളിലേക്കും വ്യാപിച്ചു. വീടുകളിലുണ്ടായിരുന്ന പെര്‍ണയിലെ നാരായണ നായ്കിന്റെ ഭാര്യ വനിത (38), മകന് ചിത്രേഷ്(4), സീതാരാമന്റെ മകന് സുനില്‍ (4), ശങ്കരയുടെ ഭാര്യ ശോഭ (30), കുഞ്ഞപ്പ നായികിന്റെ മകന് ടെയ്ലര് ഗുരുവപ്പ (26), കല്ലടുക്കയിലെ നരന്സ് ബേക്കറി വില്പനക്കാരന് വസന്ത (40), കദീശുമ്മ (37), ടാങ്കര്‍ലോറിയിലെ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ എ.ആര്.പി.എല്ലില്‍നിന്ന് ടാങ്കറുമായി പുറത്തുകടക്കുമ്പോള്‍ ഗേറ്റില്‍ പേരെഴുതി ഒപ്പിട്ടുനല്കിയതു പ്രകാരം തമിഴ്നാട് സ്വദേശി ശെല്വരശാണ് ഡ്രൈവര്‍. മൂന്നുപേര്‍ സംഭവസ്ഥലത്തും ബാക്കിയുള്ളവര്‍ ആസ്പത്രിയിലുമാണ് മരിച്ചത്. അടുത്തുള്ള രണ്ടു കടകളും വര്‍ക്ക്ഷോപ്പും നിര്‍ത്തിയിട്ടിരുന്ന ഒരു വാനും മിനി ലോറിയും കത്തിനശിച്ചു. പരിസരത്തെ വൃക്ഷങ്ങള്‍ മുഴുവന്‍ കൊടുംചൂടില്‍ കരിഞ്ഞു. 2012 ആഗസ്ത് 27 ന് കണ്ണൂര്‍ ചാലയില്‍ നടന്ന ഗ്യാസ് ടാങ്കര്‍ അപകടത്തിന് സമാനമായിരുന്നു ഇത്.
അപകടം നടന്ന സ്ഥലം ജനവാസം കുറഞ്ഞതായതിനാലാണ് പെര്‍ണയില്‍ മരണസംഖ്യ കുറഞ്ഞത്. ഒരു കുന്നിന്ചെരിവിലായിരുന്നു അപകടം. ഒരുഭാഗം വയലാണ്. ആറേഴു വീടുകള്‍ മാത്രമേ പരിസരത്തുള്ളൂ. അവയെല്ലാം കത്തിനശിക്കുകയും ചെയ്തു. അല്പംകൂടി മുന്നോട്ടുപോയാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ്. ഇവിടെയും സമാനമായ ഒരുവളവുണ്ട്.
ഉടന്‍ സംഭവസ്ഥലത്തെത്തിയ പോലീസും ഫയര്‍ സര്‍വീസും ഒരു കിലോമീറ്റര്‍ പരിസരത്തുനിന്ന് ജനങ്ങളെയെല്ലാം ഒഴിപ്പിച്ചു. ഒമ്പതുമണിക്ക് കത്താന്‍ തുടങ്ങിയ തീ ഒരുമണിയായിട്ടും കെടുത്താന്‍ കഴിഞ്ഞിരുന്നില്ല. പോലീസും ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം വീട്ടിനുള്ളില്‍ നിന്നാണ് പുറത്തെടുത്തത്. കൂടുതല്‍പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്ന ആശങ്കയുമുണ്ടായി. മണിക്കുറുകളോളം നിന്നുകത്തിയ തീ പിന്നീട് മംഗലാപുരം, ബല്‍ത്തങ്ങടി, മൂടബിദ്രി എന്നിവിടങ്ങളില്‍നിന്നെത്തിയ ഫയര്‍ എന്‍ജിനുകളുടെ തീവ്രശ്രമത്തില്‍ നിയന്ത്രണവിധേയമാക്കി.
അപകടം നടന്നയുടന്‍ തന്നെ വാഹനങ്ങളെ വഴിതിരിച്ചുവിട്ടു. പ്രധാന ദേശീയപാതയായതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ആറുകിലോമീറ്റര്‍ ദൂരത്തില്‍ വാഹനക്കുരുക്ക് രൂപപ്പെട്ടു. വൈകിട്ട് ആറോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഗുരുതരമായി പൊള്ളലേറ്റ വിമല (38), ഇന്ദിര(40) എന്നിവരെ മംഗലാപുരം ഫാദര്‍മുള്ളേഴ്സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹയറുന്നീസ, സഫിയ, വസന്ത തുടങ്ങി മറ്റുള്ളവര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. അതിശക്തമായ ആവിയേറ്റ് ആന്തരാവയവങ്ങള്‍ക്ക് പൊള്ളലേറ്റതാണ് ഇവരുടെ സ്ഥിതി ഗുരുതരമാക്കിയതെന്ന് ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ബണ്ട്വാള്‍ എം.എല്‍.എ.രാമനാഥ റായി, കേരളത്തിലെ സി.പി.എം. നേതാവ് എളമരം കരീം തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും എല്ലാ സഹായങ്ങളും ചെയ്യുമെന്ന് എം.എല്‍.എ. അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Home
Accident
karnadaka
Manglore
National
Obituary
കര്‍ണ്ണാടക
ദേശീയം
ഉപ്പിനങ്ങാടി ഗ്യാസ് ടാങ്കര്‍ ദുരന്തം: മരണസംഖ്യ എട്ടായി
ഉപ്പിനങ്ങാടി ഗ്യാസ് ടാങ്കര്‍ ദുരന്തം: മരണസംഖ്യ എട്ടായി
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവന്തപുരം: ചലച്ചിത്ര താരം ജഗന്നാഥ വർമ(77) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്ക...
-
കാസര്‍കോട്: ശബരിമലക്ക്പോകുന്ന അയ്യപ്പ ഭക്തരായ ചുമട്ട് തൊഴിലാളികള്‍ക്ക് കാസര്‍കോട് ടൗണ്‍ ചുമട്ട് തൊഴിലാളി യൂണിയന് (എസ്.ടി.യു) യാത്ര...
-
ജക്കാര്‍ത്ത: കൂട്ടിലടച്ച സിംഹം കമ്പിയില്‍ ‘തൂങ്ങി മരിച്ച’ നിലയില്‍! മൂന്നു മാസത്തിനിടെ 40 ലേറെ മൃഗങ്ങള്‍ക്ക് ജീവന് നഷ്ടമായ ഇന്തോനേഷ്യയി...
-
കണ്ണൂര്‍: മുന്‍ ഡിവൈ.എസ്.പി. താവക്കര ബത്തേരീസില് അബ്ദുള്‍ ഹക്കിം ബത്തേരി(69) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശനിയാഴ്...
-
കാസര്‍കോട്: മംഗലാപുരം സര്‍വകലാശാല 2013 ലെ വിദ്യാഭ്യാസ വിഭാഗം പി.എച്ച്.ഡി കോഴ്സ് വര്‍ക്ക് പരീക്ഷയില്‍ യുവകവിയും കോളിയടുക്കം ഗവ. യു.പി. സ്...


No comments:
Post a Comment