ജക്കാര്‍ത്ത: കൂട്ടിലടച്ച സിംഹം കമ്പിയില്‍ ‘തൂങ്ങി മരിച്ച’ നിലയില്‍! മൂന്നു മാസത്തിനിടെ 40 ലേറെ മൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടമായ ഇന്തോനേഷ്യയിലെ സുരബായ മൃഗശാലയിലാണ് വീണ്ടും നാടിനെ നടുക്കിയ ദുരന്തം.
ഒന്നര വയസ്സുള്ള സിംഹമാണ് കൂട്ടിനുള്ളിലെ കറക്കത്തിനിടെ ഉരുക്കു കമ്പികളില്‍ കുടുങ്ങി മരിച്ചത്. തൂങ്ങിയ നിലയില്‍ കിടന്ന ജഡം അധികമാവും മുമ്പെ മൃഗശാല അധികൃതര്‍ എടുത്തുമാറ്റിയെങ്കിലും മാധ്യമങ്ങള്‍ ചിത്ര സഹിതം വാര്‍ത്ത ആഘോഷമാക്കി. ചെറിയ പ്രായത്തിലുള്ള സിംഹം ഓടി നടക്കുന്നതിനിടെ അബദ്ധത്തില്‍ കുടുങ്ങിയതാകാമെന്നാണ് നിഗമനം.
സന്ദര്‍ശകര്‍ക്കായി പകല്‍ ഒരു കൂട്ടിലും വിശ്രമത്തിന് വൈകുന്നേരം മറ്റൊന്നിലും താമസിപ്പിക്കുന്ന സിംഹങ്ങള്‍ ആക്രമിക്കാതിരിക്കാന്‍ കെട്ടിയ കമ്പികളാണ് വില്ലനായത്.
ഇവിടെ നാളുകള്‍ക്ക് മുമ്പ് മരിച്ച ജിറാഫിന്‍െറ വയറ്റില്‍ നിന്ന് 20 കിലോ പ്ളാസ്റ്റിക്ക് അധികൃതര്‍ കണ്ടെടുത്തിരുന്നു.
1916ല്‍ ഡച്ച് കുടിയേറ്റ ഭരണ കാലത്ത് സ്ഥാപിച്ച മൃഗശാല പൂര്‍ണമായി ജീര്‍ണാവസ്ഥയിലാണ്. മൃഗങ്ങളെ ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ ഉപേക്ഷിക്കാന്‍ പോലുമാകാത്ത സ്ഥിതി.
നിരവധി മൃഗാവകാശ സംഘടനകള്‍ ഇതിനെതിരെ രംഗത്തുള്ളതിനാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് പഴയ പ്രതാപം തിരിച്ചുകൊണ്ടുവരുമെന്ന് മേയര്‍ റിസ്മഹാറിനി പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment