Latest News

ഇറാനിലും ഗള്‍ഫ് രാജ്യങ്ങളിലും ഭൂകമ്പം

തെഹ്റാന്‍: ഇറാനിലെ ആണവ നിലയത്തിനു സമീപം ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍  മൂന്ന് പേര്‍ മരിച്ചു. ഉച്ചക്ക് ശേഷം 3.52ഓയൊയിരുന്നു ഭൂകമ്പം. ഇറാനിലെ തീരദേശ നഗരമായ ബുഷറില്‍ നിന്നു 89 കിലോ മീറ്റര്‍ അകലെയാണ് ഭൂചകമ്പത്തിന്റെപഭവ കേന്ദ്രമെന്ന് യു.എസ് ജിയോളിക്കല്‍ സര്‍വെ പറഞ്ഞു. ബുഷറെക്കടുത്ത് കാകിയിലുള്ള ആണവ കേന്ദ്രത്തിനു അപകടങ്ങളൊന്നും സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.

യു.എ.ഇയടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഭൂചലനം അനുഭവപ്പെട്ടു. ഇറാന്‍െറ തെക്കുപടിഞ്ഞാറന്‍ പ്രദേശത്തുണ്ടായ ഭൂചലനത്തിന്‍െറ പ്രകമ്പനമായാണ് യു.എ.ഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഉയര്‍ന്ന കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ക്കും ജോലി ചെയ്യന്നവര്‍ക്കുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇവര്‍ ഉടന്‍ തന്നെ പരിഭ്രാന്തരായി താഴേക്ക് ഓടി. പിന്നീട് പൊലീസ്-സിവില്‍ ഡിഫന്‍സ് സംഘം എത്തി ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്നും ആളുകള്‍ താഴെയിറങ്ങണമെന്ന് അഭ്യര്‍ഥിച്ചു.

ഇറാനിലെ ഭൂചലനത്തിന്റെ തുടര്‍ചലനമാണ് 3.52ന് യു.എ.ഇയില്‍ അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വക്താവ് പറഞ്ഞു. അബൂദബിയില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള ഷിറാസ് ആയിരുന്നു ഇതിന്‍െറ പ്രഭവകേന്ദ്രം. 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് യു.എ.ഇയില്‍ അനുഭവപ്പെട്ടതെന്ന് വക്താവ് പറഞ്ഞു. അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നന്നായി ഭൂചലനം അനുഭവപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.