കാസര്‍കോട്: മതപഠന ക്ലാസ് കഴിഞ്ഞ് ഓട്ടോ റിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിടിച്ച് നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ മറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ആറു വയസുകാരി മരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Auto-rickshaw, Bike, Student, Hospital, Treatment, Uliyathaduka
കല്ലങ്കൈ എ.എല്‍.പി. സ്‌കൂളിലെ രണ്ടാം തരം വിദ്യാര്‍ത്ഥിനിയും കല്ലങ്കൈയിലെ സക്കറിയയുടെ മകളുമായ ആത്തിഫയാണ് മരിച്ചത്. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആത്തിഫ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ചൗക്കി ആസാദ് നഗറിലാണ് അപകടമുണ്ടായത്.
ഉളിയത്തടുക്കയില്‍ നിന്നും മതപഠന ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. നെല്ലിക്കുന്ന് പീസ് സ്‌കൂള്‍ അധ്യാപിക ആഇശയാണ് മാതാവ്. സഹീദ്, ഷുഹൈബ് എന്നിവര്‍ സഹോദരങ്ങളാണ്.
ഉളിയത്തടുക്കയില്‍ നിന്നും മതപഠന ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. നെല്ലിക്കുന്ന് പീസ് സ്‌കൂള്‍ അധ്യാപിക ആഇശയാണ് മാതാവ്. സഹീദ്, ഷുഹൈബ് എന്നിവര്‍ സഹോദരങ്ങളാണ്.

No comments:
Post a Comment