കോര്‍പറേറ്റുകളുടെ അജണ്ടയാണ് ഗുജറാത്തില്‍ അരങ്ങേറുന്നത്. അംബാനി, ടാറ്റ പോലുള്ള കുത്തകകളുടെ കണ്ണ് ഗുജറാത്തിലെ വിശാലമായ ഭൂമിയിലായിരുന്നു. ഇവരുടെ രഹസ്യനീക്കത്തിന്‍െറ ഫലമായാണ് നരേന്ദ്രമോഡി മുഖ്യമന്ത്രിയാവുന്നത്. ഒരു വിഭാഗത്തെ കൊന്നൊടുക്കുക വഴി ഈ തന്ത്രം മോഡി വിജയിപ്പിച്ചു. മുഖ്യധാരാ മാധ്യമങ്ങളുടെ പിന്തുണ ഈ വിഷയത്തില്‍ മോഡിക്ക് ലഭിച്ചു.
ഏതാനും കുത്തകകളുടെ വരവിനെ വ്യവസായ പുരോഗതിയായാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. മുസ്ലിം-ദലിത് വിഭാഗങ്ങള്‍ വെള്ളത്തിനും ഭൂമിക്കും വേണ്ടി ഇന്നും പോരാടുകയാണ്. മോഡിക്കെതിരെ നടത്തുന്ന കേസുകളൊന്നും പുറം ലോകം അറിയാതെ കാക്കുകയാണ് ഈ മാധ്യമങ്ങളുടെ ജോലി. അടുത്ത കാലത്താണ് സകിയ ജാഫരി പുതിയ പരാതി കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍, ഈ കേസിനെക്കുറിച്ച് ജനങ്ങളിലെത്തിക്കാന്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ തയാറാകുന്നില്ല. ഫാഷിസത്തിനെതിരായ ചെറുത്തുനില്‍പ് കോടതികളില്‍മാത്രം ഒതുങ്ങരുതെന്നും ടീസ്റ്റ കൂട്ടിച്ചേര്‍ത്തു.
ടാഗോര്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തിന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് ജി. കൃഷ്ണപ്രസാദ് പതാകയുയര്‍ത്തി. പി. സന്തോഷ്കുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.പി.എ.സി. ലളിതയെ ചടങ്ങില്‍ ആദരിച്ചു. എ.ഐ.വൈ.എഫ് സെക്രട്ടറി കെ. രാജന്‍, സി.പി.ഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം, കെ. പ്രകാശ്ബാബു, കെ.ആര്‍. ചന്ദ്രമോഹന്‍, ഐ.വി. ശശാങ്കന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഇ.കെ. വിജയന്‍ എം.എല്‍.എ സ്വാഗതവും അജയ് ആവള നന്ദിയും പറഞ്ഞു. സമ്മേളനം വ്യാഴാഴ്ച സമാപിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment