പുത്തിഗെ:[www.malabarflash.com] കേവലം സിദ്ധാന്തങ്ങളുടെ പ്രയോഗം മാത്രമല്ല, സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പരിസരം കൂടിയാണ് വിശുദ്ധ ഇസ്ലാമെന്നും പാരമ്പര്യത്തോടുള്ള പൂര്‍വ്വീക ബന്ധങ്ങളെ ചോദ്യം ചെയ്ത് നവീന ആശയങ്ങളെ കടത്തിക്കൂട്ടിയതാണ് തീവ്രവാദ ആരോപണത്തിന് സലഫികള്‍ വിധേയമാകാന്‍ കാരണമെന്നും സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ പറഞ്ഞു.
ആഗോള തലത്തില്‍ വിശുദ്ധ ഇസ്‌ലാമിന് നേരെയുള്ള വെല്ലുവിളികള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ പ്രവാചകാധ്യാപനങ്ങളിലേക്കും വിശുദ്ധ ചര്യയിലേക്കും കടന്നുവരിക മാത്രമാണ് പരിഹാരമെന്നും അദ്ദേഹം ഉണര്‍ത്തി. മുഹിമ്മാത്തില്‍ പ്രവാചക പ്രകീര്‍ത്തനസദസ്സില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.
സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത് ഉല്‍ഘാടനം ചെയ്തു. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ബശീര്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ഇബ്രാഹിം ദാരിമി ഗുണാജെ, സിദ്ദീഖ് സഖാഫി ബായാര്‍, ഹംസ മുസ് ലിയാര്‍, അബ്ദുറഹ്മാന്‍ മുസ് ലിയാര്‍ ബദ് രിയ്യ നഗര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്ലത്തീഫ് സഖാഫി മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment