Latest News

എന്‍ഡോസള്‍ഫാന്‍ : വിദഗ്ധ സമിതി നെഞംപറമ്പ് സന്ദര്‍ശിക്കും


കാസര്‍കോട് : കശുമാവ് പ്ലാന്റേഷന്‍ തോട്ടത്തില്‍ തളിക്കാന്‍ കൊണ്ടു വന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി കുഴിച്ചു മൂടിയെന്ന് സംശയിക്കുന്ന കാറഡുക്ക പഞ്ചായത്തിലെ നെഞംപറമ്പില്‍ ജില്ലാതല വിദഗ്ധ സമിതി പരിശോധിച്ചു തെളിവുകള്‍ ശേഖരിക്കാന്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ പ്രത്യേക സെല്‍ യോഗം തീരുമാനിച്ചു. നെഞംപറമ്പില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചു മൂടിയതു മൂലം ആ പ്രദേശത്ത് ജനങ്ങള്‍ക്ക് പലവിധ രോഗം പിടിപെട്ടിട്ടുണ്ടെന്ന് സെല്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.

സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച ജില്ലാ സെല്ലിന്റെ ആദ്യയോഗം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.പി.മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സെല്ലിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എം.എല്‍.എ. മാര്‍ ചെയര്‍മാന്‍മാരും, വിവധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ കണ്‍വീനറുമായ അഞ്ച് സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. എം.എല്‍.എ. മാരായ എന്‍.എ.നെല്ലിക്കുന്ന് - വിദ്യാഭ്യാസം, പി.ബി.അബ്ദുള്‍ റസാഖ്-സാമൂഹ്യ നീതി, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)-ആരോഗ്യം, കെ.കുഞ്ഞിരാമന്‍(ഉദുമ)-കൃഷി, ഇ.ചന്ദ്രശേഖരന്‍-സിവില്‍ സപ്ലൈസ് എന്നിവരാണ് വിവിധ സബ്കമ്മിറ്റി ചെയര്‍മാന്‍മാര്‍

എന്‍ഡോസള്‍ഫാന്‍ തളിയിച്ചത് മൂലം ദുരിതം അനുഭവിക്കുന്ന വിവിധ പഞ്ചായത്തുകളില്‍ പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഇതിനകം കള്ളാര്‍ പഞ്ചായത്തില്‍ നടത്തിയ അദാലത്ത് വിജയപ്രദമായിരുന്നുവെന്ന് യോഗം വിലയിരുത്തി. മേയ് 30 ന് മൂന്നു മണിക്ക് സ്പഷല്‍ സെല്ലിന്റെ യോഗം ചേരാനും തീരുമാനിച്ചു. എ#ന്‍ഡോസള്‍ഫാന്‍ മൂലം ഹൈഡ്രോസെഫാലിസ് രോഗം ബാധിച്ചു മരിച്ച അമ്പലത്തറയിലെ മുഹമ്മദ് സിനാന്‍, ചെമ്മനാടിലെ ഷഹജാദ് എന്നീ കുട്ടികളുടെ കുടുംബത്തിനു നഷ്ടപരിഹാരത്തിന്റെ ആദ്യഗഡുവായി ഒന്നര ലക്ഷം രൂപ വീതമുള്ള ചെക്ക് മന്ത്രി വിതരണം ചെയ്തു.

യോഗത്തില്‍ എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള, സ്‌പെഷല്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി.കെ.സുധീര്‍ ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മുംതാസ് ഷുക്കൂര്‍ (കാസര്‍കോട്), മുംതാസ് സമീറ (മഞ്ചേശ്വരം), ബി.എം.പ്രദീപ് കുമാര്‍ (കാറഡുക്ക), എ.കൃഷ്ണന്‍ (കാഞ്ഞങ്ങാട്), ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ എച്ച്.വിഘ്‌നേശ്വരഭട്ട്(കള്ളാര്‍),സി.കെ.അരവിന്ദാക്ഷന്‍(പുല്ലൂര്‍-പെരിയ), ജെ.എസ്.സോമശേഖര(എണ്‍മകജെ), പി.പി.നസീമ(അജാനൂര്‍), എം.അബൂബക്കര്‍ (കുമ്പഡാജെ), വി.ഭവാനി(മുളിയാര്‍), വൈസ്പ്രസിഡന്റുമാരായ എം.ജനനി(കാറഡുക്ക), കെ.ജെ.ജയിംസ് (പനത്തടി), സെല്ലിന്റെ മറ്റു അംഗങ്ങളും രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കന്‍മാരുമായ പി.ഗംഗാധരന്‍ നായര്‍, കെ.വെളുത്തമ്പു, പി.വി.മൈക്കിള്‍, എം.അനന്തന്‍ നമ്പ്യാര്‍, പി.സി.രാജേന്ദ്രന്‍,ഹരീഷ് ബി.നമ്പ്യാര്‍,കുട്ട്യാനം മുഹമ്മദ് കുഞ്ഞി, എ.കുഞ്ഞിരാമന്‍ നായര്‍, എം.കെ.അബ്ദുള്ള വിവിധ സംഘടനാ പ്രതിനിധികളായ പി.മുരളീധരന്‍, കെ.വി.മുഹമ്മദ്കുഞ്ഞി, കെ.ബാലകൃഷ്ണന്‍, പപ്പന്‍ കുട്ടമത്ത്,നാരായണന്‍ പേര്യ, ഡി.എം.ഒ. ഡോ.ഗോപിനാഥന്‍, ആയുര്‍വ്വേദ ഡി.എം.ഒ.ഡോ.എ.വി.സുരേഷ്, ഡോക്ടര്‍ മുഹമ്മദ് ആഷില്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക് ടര്‍ കെ.എം.മുഹമ്മദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Endosulfan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.