Latest News

ബിപിൻ വധം: ഒരാൾ കൂടി അറസ്​റ്റിൽ

തിരൂർ: ബി.പി അങ്ങാടി ബിപിൻ വധക്കേസിൽ ഗൂഢാലോചന നടത്തിയ ഒരാൾകൂടി അറസ്​റ്റിൽ. ചങ്ങരംകുളം കാരത്തോട് പെരുമുക്ക് കിളിയംകുന്നത്ത് ഇല്യാസിനെയാണ്​ (24) തിരൂർ സി.ഐ എം.കെ. ഷാജിയുടെ നേതൃത്വത്തിൽ പിടികൂടിയത്.[www.malabarflash.com]

ഇയാൾ എസ്.ഡി.പി.ഐ ചങ്ങരംകുളം മേഖല ഭാരവാഹിയാണെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്​റ്റിലായവർ 14 ആയി. കൊടിഞ്ഞി ഫൈസൽ വധക്കേസിലെ പ്രതിയായ ബിപിനെ കൊലപ്പെടുത്താൻ മുഖ്യപ്രതികളുൾ​െപ്പടെയുള്ള സംഘങ്ങളുമായി ബന്ധപ്പെട്ട് എടപ്പാൾ, പൊന്നാനി മേഖലകളിൽ നടന്ന ഗൂഢാലോചനയിൽ ഇല്യാസും പങ്കെടുത്തതായി പോലീസ് പറഞ്ഞു.

ബിപിൻ വധത്തിന് ശേഷം മൈസൂരുവിലെ ശ്രീരംഗപട്ടണത്ത് ഒളിവിലായിരുന്നു. പോലീസ് എത്തുന്നതറിഞ്ഞ് കൊണ്ടോട്ടിയിലേക്ക് രക്ഷപ്പെട്ടു. ഇവിടെവെച്ച് കസ്​റ്റഡിയിലെടുത്ത് ചോദ്യം ചെയ്താണ് അറസ്​റ്റ് രേഖപ്പെടുത്തിയത്. 

കേസിൽ കൃത്യം നിർവഹിച്ച ആറംഗ സംഘത്തിലെ നാല് പ്രതികളെയും ഗൂഢാലോചനക്ക് എട്ട് പേരെയും പ്രതികളെ സഹായിച്ചതിന് രണ്ട് പേരെയും അറസ്​റ്റ്​ ചെയ്തതായി എസ്.ഐ സുമേഷ് സുധാകർ അറിയിച്ചു. ഇല്യാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.