തന്റെ രക്തത്തില്‍ 87 ശതമാനം സ്തനാര്‍ബുദത്തിനും 50 ശതമാനം അണ്ഡാശയ അര്‍ബുദത്തിനും സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയതിനാലാണ് രണ്ടു തവണ ശസ്ത്രക്രീയക്ക് വിധേയയായത്. സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ രണ്ടു സ്തനങ്ങളും നീക്കുകയും പകരം കൃത്രിമ സ്തനങ്ങള്‍ വെച്ചു പിടിപ്പിക്കുകയും ചെയ്തു.
ആഞ്ജലീനയുടെ മാതാവ് സ്തനാര്‍ബുദത്തില്‍ മരിച്ചതാണ് അവരെ കൂടുതല്‍ ഭയപ്പെടുത്തിയത്. തന്റെ അമ്മ മരിച്ച കാര്യം മക്കള്‍ക്ക് പറഞ്ഞു കൊടുത്ത സമയത്ത് താനും അങ്ങനെ മരിക്കാന്‍ സാധ്യതയില്ലേ എന്ന കുട്ടികളുടെ സംശയമാണ് തന്നെ ശസ്ത്രക്രിയക്കായി പ്രേരിപ്പിച്ചതെന്നും ആഞ്ജലീന ലേഖനത്തില്‍ വ്യക്തമാക്കുന്നു.
മൂന്ന് വളര്‍ത്തു മക്കളുള്‍പ്പെടെ ആറു കുട്ടികളുള്ള ആഞ്ജലീനയുടെ ഭര്‍ത്താവ് ഹോളിവുഡ് താരമായ ബ്രാഡ് പിറ്റാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment