Latest News

മമ്മൂട്ടിയെ കാണാന്‍ ജര്‍മന്‍ മേയറെത്തി; ചിത്രം ഫെയ്സ്ബുക്കില്‍ ഹിറ്റ്


മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കാണാന്‍ ജര്‍മ്മന്‍ മേയര്‍ ബേണ്‍ഡ് ഗ്യുന്തര്‍ ഷൂട്ടിംഗ് ലോക്കേഷനിലെത്തി. കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കാണാനാണ് ജര്‍മന്‍ മേയറെത്തിയത്. മേയറും മമ്മൂട്ടിയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം ഇതിനകം തന്നെ ഫേസ്ബുക്കില്‍ ഹിറ്റായി കഴിഞ്ഞു.

മധ്യജര്‍മനിയിലെ മെറ്റ്മാന്‍ എന്ന സഥലത്തെ ലാംബെര്‍ട്ടൂസ് ചര്‍ച്ച് സക്കക്വയറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കടന്നുവന്ന മേയര്‍ സിനിമാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. ഷൂട്ടിംഗ് നടക്കുന്നത് ഹോളിവുഡ് ചിത്രമാണെന്ന് കരുതിയാണ് മേയര്‍ എത്തിയത്.

ഭാര്യയ്‌ക്കൊപ്പമാണ് മേയര്‍ സ്‌ക്വയര്‍ ചര്‍ച്ചില്‍ എത്തി മമ്മൂട്ടിയെ കണ്ടത്. കൂടാതെ ഒരു പാവക്കുട്ടിയെ മമ്മൂട്ടിയ്ക്ക് സമ്മാനിക്കുകയും ചെയ്തു. നേരത്തേ ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ കാര്യം ഗ്രെന്റ് മമ്മൂട്ടിയുമായി പങ്കുവച്ചു.

കടല്‍ കടന്നൊരു മാത്തുക്കുട്ടിയിലൂടെ ജര്‍മന്‍ മലയാളികളുടെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ നെടുമുടി വേണു, സിദ്ദിഖ്, സുരേഷ് കൃഷ്ണ, പ്രേംപ്രകാശ്, കോട്ടയം നസീര്‍, മുത്തുമണി, ആദിത്യ റാം, കൃഷ്ണപ്രഭ, അരുണ്‍ തുടങ്ങിയവര്‍ക്കൊപ്പം നാന്‍സി തടത്തില്‍, ഹാനോ മൂര്‍, ജോപ്പന്‍ ഉഴുന്നുകാട്ടില്‍ തുടങ്ങിയ ജര്‍മന്‍ മലയാളികളും അഭിനയിക്കുന്നു. 40 പേരടങ്ങുന്ന സിനിമാ ഷൂട്ടിങ് സംഘത്തെപ്പറ്റി ജര്‍മനിയിലെ പ്രാദേശിക പത്രങ്ങള്‍ ചിത്രങ്ങളോടുകൂടി വളരെ വിസ്തരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ജൂണ്‍ ആദ്യവാരം ഷൂട്ടിങ് അവസാനിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.