ന്യൂഡല്‍ഹി: എ പി അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചു.ഡല്‍ഹിയിലെ ബിജെപി ഓഫീസില്‍ വച്ച് പാര്‍ട്ടി പ്രവര്‍ത്തനാധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ് അബ്ദുള്ളക്കുട്ടി അംഗത്വം ഏറ്റുവാങ്ങിയത്. ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, വി മുരളീധരന്‍, രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ എന്നിവരും പങ്കെടുത്തു.[www.malabarflash.com]
ബിജെപിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്ലീമായെന്നാണ് അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്. മുസ്ലീങ്ങള്‍ക്കും ബിജെപിക്കും ഇടയിലെ വിടവ് നികത്താനായി താന്‍ ഇനി പ്രവര്‍ത്തിക്കുമെന്നും അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ അമിത് ഷായെ കാണുകയും സംസാരിക്കുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി ‘ബിജെപിയില്‍ ചേരാന്‍ ‘ തന്നോട് നിര്‍ദേശിച്ചിരുന്നുവെന്ന് അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തിയിരുന്നു.

No comments:
Post a Comment