Latest News

ശിവകാശി പടക്കശാലയില്‍ സ്‌ഫോടനം; മൂന്ന് മരണം

ചെന്നൈ: ശിവകാശി പടക്കശാലയില്‍ ഇടിമിന്നലേറ്റുണ്ടായ തീപ്പിടിത്തത്തിലും സ്‌ഫോടനത്തിലും മൂന്ന് സ്ത്രീത്തൊഴിലാളികള്‍ മരിച്ചു. സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ശിവകാശി നാരായണ പുത്തൂരില്‍ രാമകൃഷ്ണ പടക്കശാലയില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഇതേത്തുടര്‍ന്ന് പടക്കങ്ങളും സ്‌ഫോടകവസ്തുക്കളും കത്തി വന്‍ സ്‌ഫോടനമുണ്ടായി. പടക്കശാലയില്‍ ജോലിചെയ്തിരുന്ന സരള (45), മാരിയമ്മാള്‍ (50), ലക്ഷ്മി (50) എന്നിവരാണ് മരിച്ചത്.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മൂന്നുപേരുടെയും ശരീരം ചിതറിത്തെറിച്ചിരുന്നു. ഗണേശന്‍ എന്ന തൊഴിലാളി ഉള്‍പ്പെടെ പരിക്കേറ്റ രണ്ടുപേരെ ശിവകാശി ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാമകൃഷ്ണ പടക്കശാലയില്‍ റോക്കറ്റ് പടക്കങ്ങളാണ് നിര്‍മിച്ചിരുന്നത്.

അപകടത്തെത്തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങളെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഒരു മണിക്കൂര്‍ കൊണ്ട് തീ പൂര്‍ണമായി അണച്ചു. പോലീസ്, റവന്യൂ അധികൃതര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.