അശ്ലീലത തീരെയില്ലാത്ത വിവരങ്ങള്‍ക്കായി പരതുമ്പോഴും സെര്‍ച്ച് റിസള്‍ട്ടില്‍ ഇത്തരം വീഡിയോകള്‍ വരുന്നതിന്റെ പശ്ചാത്തലത്തിലാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. സോഫ്റ്റ്‌യെവര്‍ എഞ്ചിനിയറായ അശോക് കുമാര്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. ഹോട്ട്‌മെയിലിനായി അദ്ദേഹം സെര്‍ച്ച് ചെയ്തപ്പോള്‍ വന്ന റിസള്‍ട്ടുകളില്‍ അശ്ലീലം കലര്‍ന്ന വീഡിയോകള്‍ കാട്ടിതാണ് പരാതിക്ക് ആധാരം.
ഹോട്ട്‌മെയില്‍ സെര്‍ച്ച് ചെയ്യാന്‍ ശ്രമിച്ച അശോക് ഹോട്ട് എന്ന് ടൈപ്പ് ചെയ്തതിനു പിന്നാലെ അശ്ലീല സൈറ്റുകളുടെ വിവരം സ്‌ക്രീനില്‍ തെളിയുകയായിരുന്നു. വീട്ടില്‍ കുട്ടികളും മുതിര്‍ന്നവരും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണെന്നും അവര്‍ ഇന്റര്‍നെറ്റില്‍ പരതുമ്പോഴും ഇത്തരം വീഡിയോകളും മറ്റും സ്‌ക്രീനില്‍ തെളിയുന്നത് മാനസികമായി ബുദ്ധിമുട്‌ളടുണ്ടാകുന്നതാണെന്നും അദ്ദേഹം നല്‍കിയ പരാതിയില്‍ പറയുന്നു.
ഇതിനു പുറമേ സമാനമായ നിരവധി തെളിവുകളും അശോക് കുമാര്‍ നിരത്തുന്നുണ്ട്. സ്ത്രീ പുരുഷ ലിംഗ ഭേദത്തെക്കുറിച്ച് മനസിലാക്കാന്‍ 'സെക്‌സ്' എന്നു ടൈപ്പ് ചെയ്താല്‍ സ്‌ക്രീനില്‍ തെളിയുന്നത് അശ്ലീല സൈറ്റുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേസ് ജൂണ്‍ ഏഴിന് കോടതി വീണ്ടും പരിഗണിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment