ഇതു മൂന്നാം തവണയാണു ഒന്നെഴുന്നേറ്റിരിക്കാനോ ശരിക്കു ശാസം വിടാനോപോലും വയ്യാത്ത ഈ കുരുന്നിനെയുമായി മാതാവ് അധികാരികള്‍ക്കു മുന്നില്‍ സഹായ അഭ്യര്‍ഥന നടത്തുന്നത്. എപ്പോഴും കിടന്ന കിടപ്പിലാണ് അന്മരിയ. തല ക്രമാതീതമായി വളരുന്നു. പല്ലുകള്‍ മുഴുവന്‍ പൊടിഞ്ഞു തീരാറായി. സന്ധി വേദനയും ശ്വാസംമുട്ടലും എല്ലാം ഈ കുരുന്നു ബാലികയെ അലട്ടുന്നുണ്ട്. എന്നിട്ടുമെന്തേ ഈ കുഞ്ഞിനെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതെന്ന ചോദ്യമാണു അവശേഷിക്കുന്നത്.
യിട്ടില്ല.
പെന്ഷന് ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ക്കു സര്‍ക്കാര്‍ അനുവദിച്ച ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ എടിഎമ്മും പാസ് ബുക്കും ഇവര്‍ക്കു ലഭിച്ചിരുന്നു. എന്നാല്‍ അക്കൗണ്ടില്‍ പണം മാത്രമെത്തിയില്ല. ഇതു സംബന്ധിച്ചു എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരോടു ആരാഞ്ഞപ്പോള്‍ അബദ്ധത്തില്‍ കാര്‍ഡ് അയച്ചതാണെന്ന മറുപടിയാണു ലഭിച്ചതെന്നു മാതാവ് റെസി പറയുന്നു.
സര്‍ക്കാര്‍ പട്ടികയിലുള്ള 11 ദുരിതബാധിത പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന ഒറ്റക്കാരണത്താലാണു വെസ്റ്റ് എളേരിയിലെ ഈ ബാലികയോടു അധികൃതരുടെ നീതിനിഷേധം. അതേസമയം ദുരിതം ഏറെ പേറിയ ചീമേനി പ്ലാന്റേഷനില്‍ നിന്നും ഇവര്‍ താമസിക്കുന്ന സ്ഥലത്തേക്കു വലിയ ദുരമൊന്നുമില്ല. കളക്ടറുടെ അടുക്കലെത്തിയ റെസിക്കും ഭര്‍ത്താവ് ബാബുവിനും തുടര്‍ചികിത്സ നല്‍കാമെന്ന ഉറപ്പു മാത്രമാണു ജില്ലാ കലക്ടര്‍ക്കു നല്‍കാനായത്. എന്നാല്‍ കുട്ടിയുടെ പ്രത്യേക ആരോഗ്യ സ്ഥിതി പരിഗണിച്ചു സര്‍ക്കാര്‍ തലത്തില്‍ അടിയന്തിരമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്നു പരിശോധിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ 11 ദുരിത ബാധിത പഞ്ചായത്തുകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പ് കൂടെ നടത്തുമ്പോള്‍ സമീപ പഞ്ചായത്തില്‍ കഴിയുന്ന ആന്മരിയയെപോലുള്ളവരെയും ക്യാമ്പിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ആന്മരിയയെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു പി.കരുണാകരന് എംപി മുഖ്യമന്ത്രി, ജില്ലാ അധികാരികള്‍ എന്നിവരോടു നിരന്തരം സമ്മര്‍ദവും ചെലുത്തിവരുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ട വെസ്റ്റ് എളേരി പഞ്ചായത്തിലെ ആന്മരിയയെയുമെടുത്തു മാതാവ് റെസി ബാബു ജില്ലാ കളക്ടര്‍ക്കു മുന്നിലെത്തിയപ്പോള്‍ |
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment