Latest News

11-12-13 ന് മക്കളുടെ കല്ല്യാണം നടത്താനുള്ള രക്ഷിതാക്കളുടെ പരക്കംപാച്ചില്‍

ലക്‌നൗ: കല്യാണങ്ങളുടെ ദിവസം അടുത്തതോടെ എവിടെവച്ചെങ്കിലും മക്കളുടെ വിവാഹം നടത്താന്‍ കഴിയുമോ എന്നറിയാനുള്ള പരക്കം പാച്ചിലിലാണ് രക്ഷിതാക്കള്‍. 111213 ആണ് കല്യാണ ദിവസം. ഈ ദിവസം കല്യാണം നടത്തിയാല്‍ ദാമ്പത്യം എല്ലാക്കാലത്തും സന്തോഷവും സമാധാനപരവുമായിരിക്കുമെന്ന വിശ്വാസമാണ് ചെറുപ്പക്കാരെ ഈ തീരുമാനം എടുപ്പിച്ചത്. ഇത് പോലൊരു ദിവസം ഈ നൂറ്റാണ്ടില്‍ കിട്ടില്ലെന്നതും ശ്രദ്ധേയം. ബിസിനസുകാര്‍, ടെക്കികള്‍ തുടങ്ങി സാധാരണക്കാര്‍വരെ വിവാഹത്തിനായി 111213 നെ തെരഞ്ഞെടുത്തിരിയ്ക്കുകയാണ്.

അതോടെ ലക്‌നൗ നഗരത്തില്‍ കല്യാണമണ്ഡപങ്ങള്‍ എല്ലാം ബുക്ക്ഡ് ആയി. ഇവിടെമാത്രം മൂവായിരത്തിലധികം കല്യാണം അന്ന് നടക്കുമെന്നാണ് കരുതുന്നത്. മുംബയിലെ സ്ഥിതിയും ഇതുതന്നെ. ഇവന്റ് മാനേജ്‌മെന്റ് സംഘങ്ങളുടെ ഓഫീസുകള്‍, പ്രസുകള്‍,കാറ്ററിംഗ് ഗ്രൂപ്പുകള്‍, മ്യൂസിക് ബാന്‍ഡുകള്‍ എന്നിവിടങ്ങളിലൊക്കെ കല്യാണക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വരുന്നവരുടെയെല്ലാം ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനാകാതെ വലയുകയാണ് അവര്‍. അവസരം മുതലാക്കി ചിലര്‍ കൊള്ളലാഭം കൊയ്യുന്നതായും പരാതിയുണ്ട്. വിവാഹത്തിന് മണ്ഡപം ലഭിക്കാത്തവര്‍ വീട്ടില്‍വച്ച് കല്യാണം നടത്താനുള്ള തീരുമാനത്തിലാണ്.

നേരത്തേ 10.10.10, 11.11.11 , 12.12.12 ലും വിവാഹം നടത്താന്‍ ഇടിയോടിടിയായിരുന്നു. ആ അനുഭവം മുന്‍കൂട്ടികണ്ട് ചില ഇവന്റ് മാനേജ്‌മെന്റ് സംഘങ്ങള്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അതൊന്നും ഫലംചെയ്തില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Marriage, Date, 11-12-13

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.