Latest News

ഫയാസ് തന്റെ അടുത്ത സുഹൃത്ത്, പലതവണ വിദേശത്ത് പോയി: ശ്രവ്യ സുധാകര്‍

കൊച്ചി: നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഫയാസ് നടിമാരെയും മോഡലുകളെയും ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തിയിരുവെന്ന സംശയം ബലപ്പെടുത്തി പ്രമുഖ തെന്നിന്ത്യല്‍ മോഡലിന്റെ വെളിപ്പെടുത്തല്‍. ഫായിസ് തന്റെ അടുത്ത സുഹൃത്താണെന്നാണ് മിസ് സൗത്ത് ഇന്ത്യ ശ്രവ്യ സുധാകര്‍ വെളിപ്പെടുത്തിയത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ ചോദ്യം ചെയ്യലിലാണ് ശ്രവ്യയുടെ ഈ വെളിപ്പെടുത്തല്‍. ഫായിസുമൊന്നിച്ച് നിരവധി തവണ വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും ശ്രവ്യ മൊഴി നല്കി.

വിദേശത്ത് സ്റ്റേജ് ഷോയ്ക്കിടെയാണ് താന്‍ ഫയാസിനെ പരിചയപ്പെട്ടത്. മറ്റൊരു പ്രമുഖ നടിയാണ് തന്നെ ഫയസിനു പരിചയപ്പെടുത്തിയത്. ഒരു മാസത്തില്‍ അഞ്ചു തവണയില്‍ കൂടുതല്‍ ഫായിസുമായി വിദേശയാത്ര നടത്തിയിട്ടുണ്ട്. ഫായിസുമൊന്നിച്ച് കേരളത്തിലും എത്തിയിട്ടുണ്ട്. എന്നാല്‍ അതെല്ലാം അഭിനയവുമായി ബന്ധപ്പെട്ട യാത്രകളായിരുന്നു. ദിലീപ് നായകനായ ശൃംഗാരവേലനില്‍ നായികയാക്കാമെന്നു പറഞ്ഞ് ഫായിസ് തന്നെ സമീപിച്ചിരുന്നു. എന്നാല്‍ വളരെ ചെറിയ വേഷം മാത്രമാണ് തനിക്കു ലഭിച്ചത്. ഇക്കാര്യത്തില്‍ താന്‍ ഫായിസുമായി പിണങ്ങി. എന്നാല്‍ പിന്നീട് മാപ്പു പറഞ്ഞ് കൂടെക്കൂടിയ ഫയാസ് അടുത്ത സിനിമയില്‍ നല്ല വേഷം തരാമെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നുവെന്നും ശ്രവ്യ പറഞ്ഞു.

ഇപ്പോഴും ഫയാസ് തന്റെ അടുത്ത സുഹൃത്താണെന്നും അയാള്‍ സ്വര്‍ണ്ണം കടത്തിയിരുന്നതായി തനിക്ക് അറിയില്ലായിരുന്നുവെന്നും ശ്രവ്യ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് എട്ടുമണിക്കൂറോളം സിബിഐ ശ്രവ്യയെ ചോദ്യം ചെയ്തു. ഫായിസ് ഇവരെ ഉപയോഗിച്ച് മനുഷ്യക്കടത്ത് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചുവരുന്നു. കേസുമായി ബന്ധപ്പെട്ട് ഫായിസും ശ്രവ്യയുമായുള്ള ടെലിഫോണ്‍ സംസാരത്തിന്റെ രേഖകള്‍ സിബിഐ പിടിച്ചെടുത്തു.

ഫായിസിന്റെ പേരിലുള്ള കറുത്ത ബിഎംഡബ്ല്യു കാര്‍ ശ്രവ്യ ഉപയോഗിച്ചിരുന്നു. ഇത് ശ്രവ്യയുടെ ഫ്‌ളാറ്റില്‍ നിന്നു കണെ്ടത്തിയിരുന്നുവെന്നും പിന്നീട് ഫായിസ് പിടിയിലായപ്പോള്‍ കാര്‍ മറ്റൊരു ഫ്‌ളാറ്റിലേക്ക് മാറ്റിയെന്നും സൂചനയുണ്ട്. അതേസമയം, ഇന്നു വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് സിബിഐ ശ്രവ്യക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Fayas, Sravya Sudhakar, Gold Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.