Latest News

പീഡനക്കേസിലെ പ്രതികള്‍ രക്ഷപ്പെടുന്നതു മൊഴികളിലെ അവ്യക്തത മൂലം: എസ്പി


കണ്ണൂര്‍: ലൈംഗികപീഡന കേസുകളില്‍ പ്രതികള്‍ പലരും രക്ഷപ്പെടാന്‍ പ്രധാന കാരണം മൊഴികളിലെ അവ്യക്തതയാണെന്നു ജില്ലാ പോലീസ് സൂപ്രണ്ട് രാഹുല്‍ ആര്‍ നായര്‍. പീഡനങ്ങള്‍ക്കിരയാകുന്നവര്‍ക്കു കൃത്യമായ കൗണ്‍സലിംഗ് നല്‍കി വസ്തുതകള്‍ അതിന്റെ ഗൗരവത്തോടെ പോലീസിലും കോടതിയിലും ബോധ്യപ്പെടുത്താന്‍ ശ്രമം വേണം. പീഡനത്തിനിരയാകുന്നവര്‍ക്കു കൗണ്‍സലിംഗും നിയമാവബോധവും നല്‍കുന്നതിനായി വിക്ടിം റിലീഫ് ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതു ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളാ പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം തടയുന്നതില്‍ പോലീസിന്റെ പങ്ക് എന്ന വിഷയത്തില്‍ പോലീസ് സൊസൈറ്റി ഹാളില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ്പി.

മുഴുവന്‍ കുറ്റകൃത്യങ്ങളും പൂര്‍ണമായും പോലീസിനു തടയാന്‍ കഴിയില്ല. വീടുകളിലെ നാലു ചുവരുകള്‍ക്കുള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ പലപ്പോഴും ഏറെ കഴിഞ്ഞാണു പുറംലോകമറിയുന്നത്. എന്നാല്‍ ബോധവത്കരണത്തിലൂടെ പീഡനങ്ങളെ പ്രതിരോധിക്കാന്‍ കഴിയും. ഡല്‍ഹിയില്‍ പീഡനങ്ങള്‍ വര്‍ധിക്കാനുള്ള ഒരു കാരണം സാമൂഹ്യവ്യവസ്ഥിതിയിലെ അസന്തുലിതാവസ്ഥയും വിദ്യാഭ്യാസത്തിന്റെ അഭാവവുമാണെന്നും രാഹുല്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് കെ.ജെ. മാത്യു അധ്യക്ഷതവഹിച്ചു. റിട്ട. എസ്പി എന്‍. സുഭാഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് അംഗം ഡോ. കെ.വി. ഫിലോമിന, ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ഹൃദയാരാം ഡയറക്ടര്‍ സിസ്റ്റര്‍ ട്രീസ പാലയ്ക്കല്‍ ക്ലാസെടുത്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.