തിങ്കളാഴ്ച ഒന്നരയോടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അപകടം. മംഗലാപുരം-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്സില്‍ കാഞ്ഞങ്ങാട്ടുനിന്ന് കയറിയതായിരുന്നു സുകേഷ്. തിരക്കുകാരണം പയ്യന്നൂരില്‍ തീവണ്ടി എത്തിയപ്പോള്‍ ഇറങ്ങാന്‍ വൈകി. പ്ലാറ്റ്‌ഫോമിലേക്ക് കാലെടുത്തുവെക്കുമ്പോഴേക്കും വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. സുകേഷ് പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കും ഇടയില്‍ കുടുങ്ങി. വാതില്‍ക്കമ്പിയില്‍ തൂങ്ങിനിന്നു.
സംഭവം കണ്ട് റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നവര്‍ ബഹളംവെച്ചു. യാത്രക്കാര്‍ ചങ്ങല വലിച്ച് വണ്ടി നിര്‍ത്തിച്ചു. റെയില്‍വേയിലെ എന്‍ജിനിയറിങ് വിഭാഗം ജീവനക്കാര്‍ അരമണിക്കൂറോളം പണിപ്പെട്ടാണ് സുകേഷിനെ പുറത്തെടുത്തത്.

സുകേഷിന്റെ വയറാകെ പ്ലാറ്റ്‌ഫോമില്‍ ഉരഞ്ഞ്‌പൊട്ടിയിരുന്നു. ഈ രംഗം കണ്ട് പലരും നിലവിളിച്ചു. ചിലര്‍ ബോധംകെട്ടു.
പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുകേഷ് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുകേഷ് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
മൃതദേഹം ഉച്ചയ്ക്ക് കോത്തായിമുക്കില്‍ പൊതുദര്‍ശനത്തിന് വെച്ചു. സുകേഷ് ജോലിചെയ്യുന്ന കോത്തായിമുക്കിലാണ് അമ്മയുടെ കുടുംബവീട്. സ്വദേശമായ മണിയറിയിലാണ് മൃതദേഹം സംസ്‌കരിച്ചത്. മണിയറയിലെ കെ.കണ്ണന്‍കുഞ്ഞിയുടെയും എം.ഉഷയുടെയും മകനാണ് സുകേഷ്. സുജിഷ സഹോദരിയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment