കാഞ്ഞങ്ങാട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഓരോ നിയോജകമണ്ഡലങ്ങളിലേയും എം.എല്‍.എ മാര്‍ നിര്‍ദ്ദേശിക്കുന്ന ഒരു പട്ടികജാതി കോളനിയെ ഒരു കോടി രൂപ ചെലവില്‍ സ്വയംപര്യാപ്ത ഗ്രാമമാക്കി മാറ്റുന്ന പദ്ധതിയുടെ കാഞ്ഞങ്ങാട് മണ്ഡലം ഉദ്ഘാടനം മൂലക്കണ്ടം കോളനിയില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. 42 വീടുകളുടെ പ്ലാസ്റ്ററിംഗും റിപ്പയറിംഗും ചെയ്യുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജാത, അജാനൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മിനി, മെമ്പര്‍ കാര്‍ത്യായനി എന്നിവര്‍ സംസാരിച്ചു. നിര്‍മ്മിതി കേന്ദ്രം സെക്രട്ടറി തോമസ്, ജില്ലാ പട്ടികജാതി വികസന ആഫീസര്‍ കെ.കെ.കിഷോര്‍ എന്നിവര്‍ പദ്ധതികള്‍ വിശദീകരിച്ചു. ബ്ലോക്ക് പട്ടികജാതി വികസന ആഫീസര്‍ സുകുമാരന്‍ സ്വാഗതവും ഫ്രദേശീക മോണിറ്ററിംഗ് കമ്മിറ്റി അംഗം രാജു നന്ദിയും പറഞ്ഞു.
ജില്ലാ നിര്‍മ്മിതി കേന്ദ്രം വഴിയാണ് മൂലക്കണ്ടത്ത് ഒരു കോടി രൂപയുടെ വികസനം നടപ്പിലാക്കുന്നത്. 2 വീടുകള്‍, 42 വീടുകളുടെ റിപ്പയറിംഗ്, കുടിവെളളസംവിധാനം, വൈദ്യുതീകരണം സാംസ്‌കാരിക നിലയത്തിന്റെ നിര്‍മ്മാണം, അമ്പലത്തിന് ചുറ്റുമതില്‍, തൊഴില്‍ പരിശീലന കേന്ദ്രം, വനിതകള്‍ക്ക് വിവിധ തൊഴില്‍ പരിശീലന പരിപാടികള്‍, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍, സ്‌പോര്‍ട്‌സ് ഉപകരണം, 71 വീടുകള്‍ക്ക് ചൂടാറാപ്പെട്ടി, ബോധവത്കരണ ക്ലാസ്സുകള്‍, 28 കുടുംബങ്ങള്‍ക്ക് ടോയ്‌ലെറ്റ് നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികളാണ് കോളനിയില്‍ നടപ്പിലാക്കുന്നത്.
ജില്ലയില്‍ മറ്റു നാല് നിയമസഭാ മണ്ഡലങ്ങളിലെയും ഒരു ലോക്‌സഭാ മണ്ഡലത്തിലെയും ഓരോ കോളനികളിലും ഒരു കോടി രൂപ ചെലവില്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതികളും ഒരു മാസത്തിനകം ആരംഭിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment