മസ്തിഷ്‌കമരണം സംഭവിച്ച ആലുവ പറമ്പയം മിറ്റത്താനിക്കല്‍ കുമാരി ജോസിന്റെ കരളാണ് സജീവിന് നല്‍കിയത്. ബന്ധുക്കളുടെ തീരുമാനപ്രകാരം കുമാരിയുടെ അവയവങ്ങള്‍ ഏഴുപേര്‍ക്കായി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ സജീവ് കൊച്ചി അമൃത ആസ്പത്രിയില്‍ മരിച്ചു. മെയ് 16ന് രാത്രി 10 മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ പുലര്‍ച്ചെയാണ് അവസാനിച്ചത്. രണ്ടുദിവസം ആശങ്കയില്ലാതെ കടന്നുപോയി. തിങ്കളാഴ്ച പുലര്‍ച്ചെയോടെ സജീവിന്റെ രക്തസമ്മര്‍ദ്ദം കുറഞ്ഞു. തുടര്‍ന്ന് മരണം സംഭവിച്ചു. നാലുമാസമായി അമൃത ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന സജീവ് യോജിക്കുന്ന കരളിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ 14ന് മസ്തിഷ്‌കമരണം സംഭവിച്ച കുമാരിയുടെ കരള്‍ ലഭിച്ചത്. സജീവിന് പുതുജീവന്‍ കിട്ടിയെന്ന പ്രതീക്ഷയില്‍ രണ്ടുദിവസം അമൃത ആസ്പത്രിയില്‍ കഴിഞ്ഞ ബന്ധുക്കള്‍ ഹൃദയംപൊട്ടുന്ന വേദനയോടെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയത്.
എറണാകുളം ലിസി ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മുളന്തുരുത്തി സ്വദേശി ഷിന്‍േറാ കുര്യാക്കോസിനാണ് കുമാരിയുടെ ഹൃദയം നല്‍കിയത്.
കുമാരിയുടെ ഒരു വൃക്ക നല്‍കിയത് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 45കാരനായ മനോജിനാണ്. രണ്ടാമത്തെ വൃക്കയും പുതുജീവനായി നല്‍കിക്കഴിഞ്ഞു. കുമാരിയുടെ കണ്ണുകള്‍ രണ്ടുപേര്‍ക്ക് പ്രകാശവുമായി.
സിന്ധുവാണ് സജീവിന്റെ ഭാര്യ. സിറിള്‍ ഏക മകന്‍.
കുമാരി മരിക്കുന്നില്ല: ജീവിക്കുന്നു 'ഹൃദയങ്ങളില്‍'
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment