പരിയാരം മാധവന്‍ നമ്പ്യാരുടെ ഭാര്യ മാലതി (68) ആണ് കൊല്ലപ്പെട്ടത്. 2011 ഒക്ടോബര്‍ ഒന്നിന് രാത്രി 12 മണിയോടെയാണ് സംഭവം. മകനും മകളും തമ്മിലുള്ള വഴിവിട്ട ബന്ധം മാലതി എതിര്‍ക്കുകയും പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്രെ. ഇതോടെ അമ്മ ഉറങ്ങിക്കിടക്കുമ്പോള്‍ രഞ്ജിത്ത് ബലമായി വിഷം കൊടുത്ത് മരണം ഉറപ്പാക്കി. തുടര്‍ന്ന് അമ്മ വിഷം കഴിച്ച് മരിച്ചുവെന്നും സംഭവം നാട്ടിലറിഞ്ഞാല്‍ നാണക്കേടാകുമെന്നും അച്ഛന്‍ മാധവന്‍ നമ്പ്യാരെ ധരിപ്പിച്ചു.
![]() |
| മാലതി |
അമ്മ എറണാകുളത്ത് ചികിത്സക്ക് പോയതാണെന്ന് നാട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചു. മരിച്ചതിന്‍െറ പിറ്റേദിവസം രണ്ട് ആദിവാസികളെ കൊണ്ട് വീടിന് പിറകില്‍ കമ്പോസ്റ്റ് കുഴിയുണ്ടാക്കി രഞ്ജിത്തും റീജയും മാധവന്‍ നമ്പ്യാരും ചേര്‍ന്ന് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് പ്രദേശവാസികള്‍ക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍െറ ചുരുളഴിഞ്ഞത്. തുടര്‍ന്ന് പനമരം എസ്.ഐ രാമചന്ദ്രന്‍െറ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തായത്. രഞ്ജിത്തിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തു. റീജയുടെ അറസ്റ്റ് തിങ്കളാഴ്ച രാവിലെയാണ് രേഖപ്പെടുത്തിയത്. മീനങ്ങാടി സി.ഐ വി.ജെ. പൗലോസിനാണ് കേസന്വേഷണ ചുമതല.
മാലതിയുടെ മൃതദേഹം കുഴിയില്‍ നിന്നെടുത്ത് ഈ മാസം 24ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധര്‍ പോസ്റ്റുമോര്‍ട്ടം നടത്തും.
പ്രതികളെ വിശദമായി ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.
രജിത്തും റീജയും ബിരുദധാരികളാണ്. എല്‍.കെ.ജി മുതല്‍ ബന്ധുവീടുകളിലും ഹോസ്റ്റലുകളിലും നിന്നാണ് റീജ പഠിച്ചത്. ഡിഗ്രി പഠനത്തിനു ശേഷമാണ് സഹോദരനും മാതാപിതാക്കള്‍ക്കുമൊപ്പം താമസം തുടങ്ങിയത്. കമ്പ്യൂട്ടര്‍ വിദഗ്ധനായ രഞ്ജിത്ത് കല്‍പറ്റയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. പൈപ്പ് കമ്പനിയില്‍ ഫീല്‍ഡ് സ്റ്റാഫായും ജോലി ചെയ്തിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment