കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന കലാസാഹിത്യ പരിപാടിയായ സര്‍ഗലയത്തിന്റെ കാസര്‍കോട് ജില്ലാ പരിപാടിയില്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം നേടി.
അറബിക് കോളേജ് വിഭാഗമായ കുല്ലിയ വിഭഗത്തില്‍ എം.ഐ.സി ദാറുല്‍ ഇര്‍ശാദ് ചട്ടഞ്ചാല്‍ വിദ്യാര്‍ത്ഥികള്‍ 170 പോയിന്റും എം.ഐ.സി ദാറുല്‍ ഇര്‍ശാദ് ഉദുമ വിദ്യാര്‍ത്ഥികള്‍ 130 പോയിന്റും നേടി പത്തരമാറ്റില്‍ തിളങ്ങി. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ബുര്‍ദ്ദ മജ്‌ലിസ് കാഴ്ച്ചകാര്‍ക്ക് നവ്യാനുഭൂതിയായി.
വിജയികളെ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പാള്‍ അന്‍വറലി ഹുദവി മാവൂര്‍ ഇസ്ലാമിക് മൂവ്‌മെന്റ് ഫോര്‍ അലുമിനി ഓഫ് ദാറുല്‍ ഇര്‍ശാദ് (ഇമാദ്) ഭാരവാഹികളായ സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി ഹുദവി മാസ്തികുണ്ട്,മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട്,ബദ്‌റുദ്ധീന്‍ ഇര്‍ശാദി ഹുദവി തൊട്ടി, ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്റ് അസോസിയേഷന്‍ (ദിശ) ഭാരവാഹികളായ മന്‍സൂര്‍ ചെങ്കള, ശമ്മാസ് ശിറിയ, സയ്യിദ് ജലാലുദ്ദീന്‍ കുന്നുംകൈ,എസ്.കെ.എസ്.എസ്.എഫ് ഉദുമ മേഖല ഭാരവാഹികളായഅബ്ബാസലി ഹുദവി ബേക്കല്‍ ,യൂസുഫ് പൊടിക്കുന്ന് മഹ്മൂദ് മൗലവി ദേളി ചെര്‍ക്കള മേഖല ഭാരവാഹികളായ മൊയ്ദീന്‍ കുഞ്ഞി ചെര്‍ക്കള, ജമാലുദ്ദീന്‍ ദാരിമ എന്നിവര്‍ അഭിനന്ദിച്ചു.
ഇബ്രാഹീം കുട്ടി ദാരിമി, ശംസുദ്ദീന്‍ ഫൈസി ഉടുമ്പുന്തല, മുജീബ് റഹ്മാന്‍ ഹുദവി വെളിമുക്ക്,നൗഫല്‍ ഹുദവി കൊടുവള്ളി,അബ്ദുല്ലാഹില്‍ അര്‍ശദി കെ.സി റോഡ്, സിറാജുദ്ദീന്‍ ഹുദവി പല്ലാര്‍, ഹമീദലി നദ്‌വി ഫൈസി ഉദുമ, മോയിന്‍ ഹുദവി മലയമ്മ, സ്വാദിഖ് ഹുദവി അങ്ങാടിപ്പുറം,മുരളീധരന്‍ മാസ്റ്റര്‍ വെള്ളിക്കോത്ത്, ഇസ്ഹാഖ് അസ്അദിശ്രീകണ്ടപുരം,റഹ്മാന്‍ ഹുദവി തൊട്ടി, ജുനൈദ് ഹുദവി പുണ്ടൂര്‍, സ്വാദിഖ് ഹുദവി ആലക്കോട്, സിറാജ് ഹുദവി ബദിമല, അബ്ദുസ്വമദ് ഹുദവി അന്തമാന്‍, ഫള്‌ലുറഹ്മാന്‍ ഹുദവി വെളിമുക്ക്, സവാദ് ഹുദവി കട്ടക്കാല്‍, എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment