ഗണേഷ്‌കുമാര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജൂണ്‍ 10ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി ഒഴിയുമെന്ന് അടുത്ത സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായാണ് ഗണേഷിന് മന്ത്രിസ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
ചൊവ്വാഴ്ച ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ നടത്തുമെന്നു കരുതുന്ന കൂടിക്കാഴ്ചയില്‍ ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുകുമെന്നാണ് കേന്ദ്ര നേതൃത്വം പ്രതീക്ഷിക്കുന്നത്. രമേശിന് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കുന്നതിന് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് കേന്ദ്രനേതാക്കളെ എ വിഭാഗം അറിയിച്ചിട്ടുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നന്നായി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആഭ്യന്തരം അദ്ദേഹത്തില്‍ നിന്നും എടുത്തുമാറ്റാന്‍ ബുദ്ധിമുട്ടുണ്ടെന്ന നിലപാടും എ വിഭാഗം ആവര്‍ത്തിച്ചു.
കെപിസിസി പ്രസിഡന്റ് മന്ത്രിസഭയിലേക്കു കടന്നുവരുമ്പോള്‍ ആഭ്യന്തരം തന്നെ നല്‍കണമെന്ന കീഴ്‌വഴക്കം കേരളത്തിലില്ല എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പു സി.വി. പദ്മരാജനും കെ. മുരളീധരനും വൈദ്യുതി വകുപ്പ് മന്ത്രിമാരായാണ് മന്ത്രിസഭാ പ്രവേശം നടത്തിയത്. എ.എല്‍. ജേക്കബ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു മന്ത്രിസഭയിലെത്തിയപ്പോള്‍ ഫിഷറീസ് വകുപ്പ് നല്‍കിയെന്നും എ വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ആഭ്യന്തരവകുപ്പ് കൂടി നല്‍കണമെന്ന് എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടതായാണു വിവരം. അതേസമയം എ വിഭാഗം നേതാക്കളുടെ ഇതിനോടുള്ള ശക്തമായ എതിര്‍പ്പ് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെയും ആന്റണിയെയും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മറ്റു ഫോര്‍മുലകള്‍ക്കു കൂടി രൂപം നല്‍കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചത്.
വിവിധ ഫോര്‍മുലകളാണ് അനൗദ്യോഗിക ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്. ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാല്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയനെ തല്‍സ്ഥാനത്തു നിയമിക്കണമെന്ന് എ വിഭാഗം. അതേസമയം വിശാല ഐ ഗ്രൂപ്പ് ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്. ആഭ്യന്തരവകുപ്പ് ചെന്നിത്തലയ്ക്കു നല്‍കാന്‍ തീരുമാനിച്ചാല്‍ തിരുവഞ്ചൂരിനെ നിരാശപ്പെടുത്തേണ്ടിവരും.
റവന്യൂ വകുപ്പാണെങ്കില്‍ അടൂര്‍ പ്രകാശിനൊപ്പം എസ്എന്‍ഡിപിയുടെയും ശക്തമായ എതിര്‍പ്പുണ്ടാകും. ഇരുവിഭാഗത്തിനും കൂടുതല്‍ പരുക്കേല്‍ക്കാതെയുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ക്കായിരിക്കും ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കുന്നത്.
(കടപ്പാട്: എക്‌സ്പ്രസ്‌കേരള)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment